Top

മണവാളൻ വസീം എത്തുന്നു; 'തല്ലുമാല' ആഗസ്റ്റിൽ

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

14 Jun 2022 7:20 AM GMT
ഫിൽമി റിപ്പോർട്ടർ

മണവാളൻ വസീം എത്തുന്നു; തല്ലുമാല ആഗസ്റ്റിൽ
X

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തല്ലുമാല'യുടെ റിലീസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 12ന് ചിത്രം ലോകമെമ്പാടുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,. ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന.

ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

story highlights:tovino thomas movie thallumaala release date announced

Next Story