Top

ടൊവിനോയുടെയും കീര്‍ത്തിയുടെയും 'വാശി' ഇനി നെറ്റ്ഫ്ളിക്‌സില്‍

ജൂണ്‍ 17നായിരുന്നു വാശി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നത്

3 July 2022 9:48 AM GMT
ഫിൽമി റിപ്പോർട്ടർ

ടൊവിനോയുടെയും കീര്‍ത്തിയുടെയും വാശി ഇനി നെറ്റ്ഫ്ളിക്‌സില്‍
X

ടൊവിനോ തോമസ്- കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന് ചിത്രം 'വാശി' ഒടിടി റിലീസിന്. നെറ്റ്ഫ്ളിക്‌സിലൂടെ ജൂലൈ 17 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.നെറ്റ്ഫ്ളിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. പത്ത് കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ളിക്‌സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകള്‍. ജൂണ്‍ 17നായിരുന്നു വാശി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നത്.

കോടതിയും അഭിഭാഷകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് വാശി. അഭിഭാഷകരായ ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥായാണ് സിനിമ പറയുന്നത്. കോടതി മുറിയിലെ പ്രണയവും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരുമിച്ച് പോയിരുന്ന ഇരുവരും ഒരേ കേസിന്റെ വാദിഭാഗവും പ്രതിഭാഗവും വാദിക്കുന്നതും കേസ് ജയിക്കണമെന്നുള്ള ഇരുവരുടെയും വാശിയാണ് ചിത്രം.

അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

Story Highlights; Tovino thomas and Keerthi's movie Vashi is streaming on Netflix

Next Story