Top

ഹാപ്പി ബര്‍ത്ത്‌ഡേ ടു മീ; 'തോന്നല്‍', അഹാന സംവിധായികയാവുന്നു

ആറ് മാസം മുമ്പ് തന്റെ തലയിലെ ഒരു വിത്തായിരുന്നു ചിത്രമെന്ന് പോസ്റ്റര്‍ പങ്കുവച്ച് അഹാന കുറിച്ചു

13 Oct 2021 7:50 AM GMT
ഫിൽമി റിപ്പോർട്ടർ

ഹാപ്പി ബര്‍ത്ത്‌ഡേ ടു മീ; തോന്നല്‍, അഹാന സംവിധായികയാവുന്നു
X

അഹാന കൃഷ്ണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'തോന്നല്‍' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. താരത്തിന്റെ ജന്മദിനമായ ഇന്ന് താരം തന്നെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചു. ആറ് മാസം മുമ്പ് തന്റെ തലയിലെ ഒരു വിത്തായിരുന്നു ചിത്രമെന്ന് പോസ്റ്റര്‍ പങ്കുവച്ച് അഹാന കുറിച്ചു.

അഹാനയുടെ വാക്കുകള്‍

6 മാസം മുമ്പ് ചിത്രം എന്റഎ തലയില്‍ ഒരു ചെറിയ വിത്തായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞ്ങ്ങല്‍ അതിന് സ്‌നേഹവും പോഷണവും നല്‍കി അത് ജീവന്‍ പ്രാപിക്കുന്നത് നോക്കി. അതിനാല്‍ ഈ ചിത്രത്തെ എന്റെ ആദ്യത്തെകുഞ്ഞ് എന്ന് വിളിക്കുന്നത് സുരക്ഷിതമാണെന്ന് ഞാന്‍ കരുതുന്നു.

ഞാന്‍ സേനഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഹൃദയത്തില്‍ നി്‌നും ഒത്തുചേര്‍ന്നു. ഒക്ടോബര്‍ 30 ന് തെന്നലല്‍ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും പ്രതീക്ഷയോടെ നിങ്ങളിലേക്ക് കടക്കും.

Popular Stories

    Next Story