Top

'ഇത് നിന്റെ ഇടം, നിന്റെ കഥ, സ്വാഗതം ഭാവന'; പാർവതി തിരുവോത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്

19 March 2022 7:38 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത് നിന്റെ ഇടം, നിന്റെ കഥ, സ്വാഗതം ഭാവന; പാർവതി തിരുവോത്ത്
X

കഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്കെ ഉദ്ഘടന വേദിയിൽ ആരവം തീർത്തുകൊണ്ടായിരുന്നു പോരാട്ടതിന്റെ പെൺപ്രതീകമായ ഭാവന എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായത്. തുടർന്ന് ഭാവനയുടെ വരവ് ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ. ഇപ്പോൾ നടി പാർവതി തിരുവോത്തും ഭാവനയുടെ വേദിയിലേക്ക് കടന്നു വരുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടായിരുന്നു പാർവതി വീഡിയോ പങ്കുവച്ചത്.

റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, സംഗീത തുടങ്ങിയവരും വീഡിയോ പങ്കുവച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.

കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.

ഇപ്പോൾ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐഎഫ്എഫ്കെയില്‍ ഉണ്ട്.

Story highlights: 'This is your space, your story, welcome back Bhavana'; Parvathy Thiruvothu

Next Story