Top

ചിരിമാലയൊരുക്കാൻ തിരിമാലി വരുന്നു; സെക്കൻഡ് പോസ്റ്റർ

നേപ്പാൾ പശ്ചാത്തലമാക്കി ഒരുങ്ങുന്ന തിരിമാലി ഒരു കോമഡി ചിത്രമാണ്.

26 Dec 2021 11:27 AM GMT
ഫിൽമി റിപ്പോർട്ടർ

ചിരിമാലയൊരുക്കാൻ തിരിമാലി വരുന്നു; സെക്കൻഡ് പോസ്റ്റർ
X

ബിബിൻ ജോർജ് നായകനാകുന്ന ചിത്രം തിരിമാലിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നേപ്പാൾ പശ്ചാത്തലമാക്കി ഒരുങ്ങുന്ന തിരിമാലി ഒരു കോമഡി ചിത്രമാണ്. റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറൻസ് ആണ് തിരിമാലി നിർമ്മിക്കുന്നത്.

ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിൻ ജോർജ്. കൂട്ടുകാരനായി ധർമ്മജൻ. നാട്ടിലെ പലിശക്കാരൻ അലക്സാണ്ടറായി ജോണി ആന്റണി. നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ മൂവർക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് തിരിമാലി കഥ പറയുന്നതെന്ന് തിരക്കഥാകൃത്ത് സേവ്യർ അലക്സ് വ്യക്തമാക്കി.



സലിംകുമാറും ഹരീഷ് കാണാരനും സുപ്രധാന വേഷങ്ങളിലുണ്ട്. അന്ന രേഷ്മ രാജൻ ആണ് നായിക. അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. നേപ്പാളി സിനിമയിലെ സൂപ്പർ നായിക സ്വസ്തിമാ കട്കയും ചിത്രത്തിലുണ്ട്.

ക്യാമറ ഫൈസൽ അലിയും എഡിറ്റിങ് വി.സാജനും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഷാദ് കാസർകോട്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല. സംസ്ഥാന പുരസ്കാരം നേടിയ ലിജു പ്രഭാകർ ( കളറിസ്റ്റ് ) , അജിത്ത് എം. ജോർജ് (മിക്സിങ് ) എന്നിവരും തിരിമാലിയുടെ അണിയറയിലുണ്ട്. കലാസംവിധാനം അഖിൽ രാജ് ചിറയിലും വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്നും നിർവഹിക്കുന്നു. മേക്കപ്പ് - റോണക്സ് സേവ്യർ . പി.ആർ.ഒ - വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - ഷാജാസ് അബാസ് . പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്, മനു ഡാവിഞ്ചി.

Next Story