Top

'നിങ്ങളോട് അവർ കടക്ക് പുറത്തെന്ന് പറയുന്നുണ്ടെങ്കിൽ, നിങ്ങളെ അവർ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്'; ഹരീഷ് പേരടി

'എത്രയൊക്കെ വിമർശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത്'

7 July 2022 2:37 AM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങളോട് അവർ കടക്ക് പുറത്തെന്ന് പറയുന്നുണ്ടെങ്കിൽ, നിങ്ങളെ അവർ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്; ഹരീഷ് പേരടി
X

മാധ്യമ പ്രവർത്തകർക്ക് പിന്തുണയുമായി ഹരീഷ് പേരടി. കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത് മാധ്യമ പ്രവർത്തകരാണെന്നും ഇന്നത്തെ ദിവസം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും ഹരീഷ് പേരാടി കുറിച്ചു. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജിയ്ക്ക് പിന്നാലെയാണ് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

അവർ പൊതുയിടത്തിൽ വെച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിൽ, നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കിൽ, നിങ്ങളെ അവർ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്. നിങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്. ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിർഭയം മുന്നോട്ട് പോവുക. നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ എന്നും ഹരീഷ് പേരടി പറഞ്ഞു. കുറിപ്പിനൊപ്പം തോക്ക് ചൂണ്ടി നിൽക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

'പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമർശിക്കാറുണ്ട്. ഇനിയും അതുണ്ടാവും. എത്രയൊക്കെ വിമർശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത്. അല്ലെങ്കിൽ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. നിങ്ങളോട് അവർ പൊതുയിടത്തിൽ വെച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിൽ. നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കിൽ നിങ്ങളെ അവർ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്. നിങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്. ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിർഭയം മുന്നോട്ട് പോവുക. നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ. മാധ്യമ സലാം.'

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തെ പരിഹസിച്ച് ഹരീഷ് പേരടി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാമെന്നും അവിടുത്തെ തെരുവുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ തളിർത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്തോ എന്നുനോക്കാം എന്നുമാണ് പേരടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Story highlights: they are certainly afraid of you'; Harish Peradi's facebook post supporting journalists

Next Story