Top

'വിജയ് ബാബുവിനെ പോലുള്ള പ്രശ്നങ്ങൾ നിരവധിയുണ്ട്, പക്ഷെ സ്ത്രീകൾക്ക് തുറന്നു പറയാൻ ഭയമാണ്'; സാന്ദ്ര തോമസ്

'വിജയ് ബാബുവിന്റെ വിഷയത്തിൽ ആ കുട്ടിക്ക് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടുണ്ട്'

2 May 2022 6:52 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ബാബുവിനെ പോലുള്ള പ്രശ്നങ്ങൾ നിരവധിയുണ്ട്, പക്ഷെ സ്ത്രീകൾക്ക് തുറന്നു പറയാൻ ഭയമാണ്; സാന്ദ്ര തോമസ്
X

സിനിമ മേഖലയിൽ സ്ത്രീകൾ ഇപ്പോഴും സുരക്ഷിതരല്ല എന്ന് സാന്ദ്ര തോമസ്. തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്ത്രീകൾ ഈ മേഖലയിൽ വരരുതെന്ന് തന്നെയാണ് പറയാനുള്ളത്, കാരണം ഇപ്പോൾ ഇവിടെ സ്ത്രീകൾക്ക് സുരക്ഷിത്വമില്ല എന്നും സാന്ദ്ര തോമസ് ആരോപിച്ചു. എല്ലാവരും കൂടി കൈകോർത്തു നിന്നാൽ സ്ത്രീകൾക്ക് മുന്നിലേക്ക് വരാം. പക്ഷെ ഒറ്റയ്‌ക്കൊറ്റയ്ക്ക് എളുപ്പമല്ല. കാരണം ഇവിടെ പുരുഷ മേധാവിത്വമാണ് ഇപ്പോഴും എന്നും സാന്ദ്ര പ്രതികരിച്ചു.

വിജയ് ബാബുവിനെ പോലെ ഉള്ള പ്രശനങ്ങൾ എല്ലായിടത്തുമുണ്ട്. പക്ഷെ ഇത് വിജയ് ബാബു ആയതുകൊണ്ട് മീഡിയ ആഘോഷിക്കുന്നു. ദിലീപിന്റെ വിഷയം വരുന്നതിനു മുൻപ് തന്നെ ഒരുപാട് പ്രശ്ങ്ങൾ സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ആരും മുൻപോട്ടു വരുന്നില്ല. എല്ലാവർക്കും പേടിയാണ്. ഗ്രൂപ്പ് അറ്റാക്കാണ് ഉണ്ടാകുന്നത്. വിജയ് ബാബുവിനെതിരെ പരാതി നൽകിയ കുട്ടിയെ പോലും എല്ലാവരും ചേർന്ന് അക്രമിക്കുകയല്ലേ? സോഷ്യൽ മീഡിയ പോലും ആ കുട്ടി വേണ്ടാന്ന് വച്ചു എന്നും താരം വ്യക്തമാക്കി.

സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ല. ഞാൻ അത് എവിടെയും പറയാറുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്ത്രീകൾ ഇറ്റ് മേഖലയിൽ വരരുതെന്ന് തന്നെയാണ് പറയാനുള്ളത്. കാരണം, ഇപ്പോൾ ഇവിടെ സുരക്ഷിത്വമില്ല. ഒരുമിച്ചു നിന്നാൽ ഒരു മാറ്റം ഉണ്ടാകും. എല്ലാവരും കൂടി കൈകോർത്തു നിന്നാൽ സ്ത്രീകൾക്ക് മുന്നിലേക്ക് വരാം. പക്ഷെ ഒറ്റയ്‌ക്കൊറ്റയ്ക്ക് എളുപ്പമല്ല. കാരണം ഇവിടെ പുരുഷ മേധാവിത്വമാണ് ഇപ്പോഴും. വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റി നിർത്തിയാൽ പൊതു താൽപര്യങ്ങളിൽ ഡബ്ള്യൂസിസിയ്ക്ക് പോലും കൃത്യമായ ഇടപെടൽ നടത്താൻ കഴിയാത്ത അവസ്ഥയാണ്.

വിനായകന്റെ കാര്യത്തിലും സ്ത്രീകൾ പ്രതികരിച്ചു കണ്ടില്ല. പുരുഷ മേധാവിത്വത്തിന്മേലാണ് ഈ മേഖല. അത് വളരെ പതുക്കയേ മാറുകയുള്ളൂ. ഒപ്പം സ്ത്രീകളുടെ പോലും ചിന്താഗതി മാറണം. തങ്ങൾ ഇപ്പോഴും അടിമകളാണ് എന്ന് വിശ്വസിക്കുന്നവർ തന്നെയാണ് ഭൂരിഭാഗം സ്ത്രീകളും. അവരുടെ മനസിലെ ഇത്തരം ചിന്താഗതി തന്നെ മാറ്റണം. സിനിമയിൽ മാത്രമല്ല എല്ലാ ഇടങ്ങളിലും എല്ലാ മേഖലകളിലും ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പറഞ്ഞ വിജയ് ബാബുവിനെ പോലെ ഉള്ള പ്രശനങ്ങൾ എല്ലായിടത്തുമുണ്ട്. പക്ഷെ ഇത് വിജയ് ബാബു ആയതുകൊണ്ട് മീഡിയ ആഘോഷിക്കുന്നു.

ദിലീപിന്റെ വിഷയം വരുന്നതിനു മുൻപ് തന്നെ ഒരുപാട് പ്രശ്ങ്ങൾ സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവർക്കും പേടിയാണ്. ആരും മുൻപോട്ടു വരുന്നില്ല. കാരണം, ഗ്രൂപ്പ് അറ്റാക്കാന് ഉണ്ടാകുന്നത്. വിജയ് ബാബുവിനെതിരെ പരാതി നൽകിയ കുട്ടിയെ പോലും എല്ലാവരും ചേർന്ന് അക്രമിക്കുകയല്ലേ? എന്ത് സൈബർ അറ്റാക്ക് ആണ് നടക്കുന്നത്? ആ കുട്ടി സോഷ്യൽ മീഡിയ പോലും വേണ്ടാന്ന് വച്ചില്ലേ? എന്നോട് ചോദിച്ചാലും ഞാൻ പറയും, എനിക്ക് പേടിയാണ്. കാരണം അത്രത്തോളം സൈബർ ആക്രമണം ഞാൻ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് ഒരു അഭിപ്രായം തുറന്നു പറയാൻ എനിക്ക് ഇപ്പോഴും പേടിയാണ്. പറയുമ്പോൾ ബോൾഡായ ആളാണ് എന്നൊക്കെ പറയാം. പക്ഷെ അത് അനുഭവിക്കുന്നവർക്കേ മനസിലാകുകയുള്ളു. മാനസികമായി തകർക്കുവാൻ വേണ്ടി പറയുന്നതിനപ്പുറത്തേക്ക് ഒരു സ്ത്രീയ്ക്ക് ഒന്നുമില്ല.

വിജയ് ബാബുവിന്റെ വിഷയത്തിൽ ആ കുട്ടിയ ഞാൻ വിളിച്ചിരുന്നു. ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ആ കുട്ടിക്ക് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ് എന്നും പറഞ്ഞിട്ടുണ്ട്.

Story highlights: 'There are a lot of issues like Vijay Babu, but women are afraid to speak up'; Sandra Thomas

Next Story