Top

നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; 19കാരൻ പിടിയിൽ

കഴിഞ്ഞ അഞ്ച് മാസമായി ഇയാൾ നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്

19 Jan 2022 12:43 PM GMT
അമൃത രാജ്

നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; 19കാരൻ പിടിയിൽ
X

നടി നിക്കി ഗൽറാണിയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. കേസിൽ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിൽ നിന്നാണ് മോഷണം പോയത്. പിടിയിലായ 19കാരനായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണ്.

കഴിഞ്ഞ അഞ്ച് മാസമായി ഇയാൾ നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. ജനുവരി 11 നാണ് മോഷണം നടക്കുന്നത്. മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നാണ് നടിയുടെ പരാതി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളും ഇയാൾ എടുത്തിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ വസ്തുക്കളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാനായി ചെന്നൈയിൽ എത്തിച്ചിരിക്കുകയാണ്. എന്നാൽ മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ജോലിക്കാരന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

Next Story