Top

കുറ്റാന്വേഷണ നോവല്‍ 'കോഫി ഹൗസ്'; ബോളിവുഡില്‍ സിനിമയാകുന്നു

മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മ്മിക്കുന്നത്

13 Oct 2021 6:37 AM GMT
ഫിൽമി റിപ്പോർട്ടർ

കുറ്റാന്വേഷണ നോവല്‍ കോഫി ഹൗസ്; ബോളിവുഡില്‍ സിനിമയാകുന്നു
X

യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ 'കോഫി ഹൗസ്'സിനിമയാകുന്നു. ചിത്രം ബോളിവുഡിലാണ് ഒരുങ്ങുന്നത്. മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. താരങ്ങളെക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചോയുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കോട്ടയം ജില്ലയിലെ ഒരു കോഫി ഷോപ്പില്‍ നാടിനെ നടുക്കുന്ന അഞ്ച് കൊലപാതകങ്ങള്‍. ആ കോലപാതകങ്ങള്‍ക്ക് കാരണമായ ബെഞ്ചമിന്‍ എന്ന കുറ്റവാളി. എസ്തര്‍ ഇമ്മാനുവല്‍ എന്ന മാധ്യമപ്രവര്‍ത്തകയും ഇടപെടല്‍കൊണ്ട് സംഭവത്തിന് വലിയ ജനശ്രദ്ധകിട്ടുന്നതും തുര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

ലൈഫ് ഇന്‍ഷൂന്‍സ് റീജണല്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്ന ലാജോ എഴുത്തിനായി കൂടുതല്‍ സമയം കണ്ടെത്താന്‍ രാജി വെക്കുകയായിരുന്നു. സിനിമയാക്കാന്‍ വച്ച ഥകള്‍ നോവലുകള്‍ ആക്കുകയായിരുന്നുവെന്ന് ലാജോ മുമ്പ് പറഞ്ഞിട്ടുണ്ട. റൂത്തിന്റെ ലോകം, ഹൈഡ്രാഞ്ചിയ, റെസ്റ്റ് ഇന്‍ പീസ്, എന്നിവയാണ് ലാജോയുടെ മറ്റ് നോവലുകള്‍.

Popular Stories

    Next Story