Top

'യഥാർത്ഥ ജീവിതത്തിലെ 'ബീസ്റ്റ്', അത് നെൽസൺ തന്നെ'; പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി പൂ‍‍ജാ ഹെ​ഗ്ഡെ

#AskPoojaHegde എന്ന ഹാഷ്‌ടാഗിൽ ആണ് താരം പ്രേക്ഷകരോട് സംവദിച്ചത്

11 April 2022 2:28 PM GMT
ഫിൽമി റിപ്പോർട്ടർ

യഥാർത്ഥ ജീവിതത്തിലെ ബീസ്റ്റ്, അത് നെൽസൺ തന്നെ; പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി പൂ‍‍ജാ ഹെ​ഗ്ഡെ
X

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബീസ്റ്റിലൂടെ പൂജാ ഹെഗ്‌ഡെ തമിഴിലേക്ക് മടങ്ങിവരുകയാണ്. ചിത്രത്തിൽ വിജയ്‌യുടെ നായികയായാണ് പൂജ എത്തുന്നത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-ത്രില്ലർ ചിത്രം ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കെ ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ആരാണ് റിയൽ ലൈഫ് ബീസ്റ്റ് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞത്, സംവിധായകൻ നെൽസൺ ദിലീപ്കുമാറാണ് എന്നാണ് മറുപടി നൽകിയത്. ബീസ്റ്റുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കും താരം ട്വിറ്ററിൽ വീഡിയോയിലൂടെ മറുപടി നൽകി.

#AskPoojaHegde എന്ന ഹാഷ്‌ടാഗിൽ ആണ് താരം പ്രേക്ഷകരോട് സംവദിച്ചത്. 'ബീസ്റ്റ്' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് എന്താണ് എന്നായിരുന്നു മറ്റൊരു ചോദ്യം. പ്രീതി എന്ന് താരം വെളിപ്പെടുത്തി. ബീസ്റ്റ് ഏതു തിയേറ്ററിൽ കാണും എന്ന ചോദ്യത്തിന്, തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം 'ബീസ്റ്റ്' എഫ്ഡിഎഫ്എസ് കാണാൻ തനിക്ക് ആകാംക്ഷയുണ്ടെന്നും പൂജ ഹെഗ്‌ഡെ പങ്കുവെച്ചു. 'ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് തിരിച്ചുവരുന്നതിൽ താൻ അതീവ ആവേശത്തിലാണെന്നും തന്റെ കഥാപാത്രങ്ങളും സിനിമയും തമിഴ് പ്രേക്ഷകർ ആസ്വദിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും പൂജ പറഞ്ഞു.

വിജയ്‌യ്‌ക്കൊപ്പമുള്ള റോൾസ് റോയ്‌സ് സവാരിയെ പറ്റി ഒരു ആരാധകൻ ചോദിച്ചു. ബീസ്റ്റ് ടീമിന് അതൊരു രസകരമായ ദിവസമായിരുന്നു. അന്ന് നടി അപർണ ദാസിന്റെ ജന്മദിനമായിരുന്നു, അദ്ദേഹത്തിന്റെ വാഹനത്തിൽ കയറി ഇരുന്നാൽ വിമാനത്തിൽ ഇരിക്കുന്നത് പോലെയെയാണ്, പിന്നെ വിജ ആണ് കാർ ഓടിച്ചത് എന്നതും ഏറെ പ്രത്യേകതയുള്ളതാണ് എന്നും പൂജ ഹെഗ്‌ഡെ കൂട്ടിച്ചേർത്തു.

വിജയ്‌യുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് 'ബീസ്റ്റ്'. കേരളത്തിൽ മാത്രം ചിത്രം 350ഓളം ഫാൻസ്‌ ഷോകളാണ് കളിക്കുന്നത്. ഒരു അന്യഭാഷാ ചിത്രത്തിന്റെ റെക്കോർഡ് കൂടിയാണിത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ഏറ്റെടുത്തിരിക്കുന്നത്.

Story highlights: 'The' Beast 'in real life, it's Nelson'; Pooja Hegde answers questions from the audience

Next Story