'താന്തോന്നി'ക്ക് ശേഷം 'ഐസിയു'വുമായി ജോർജ് വർഗീസ്; പോസ്റ്റർ പുറത്തുവിട്ടു
വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഇത്.
19 March 2023 1:54 PM GMT
ഫിൽമി റിപ്പോർട്ടർ

ബിബിൻ ജോർജും ബാബുരാജും നായകനാകുന്ന പുതിയ സിനിമയാണ് 'ഐ സി യു'. 'താന്തോന്നി'ക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റർ പുറത്തുവിട്ടത്. വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഇത്. മിനി സ്റ്റുഡിയോ ആണ് നിർമാണം.
സന്തോഷ് കുമാറിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം. സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയുടെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ .
സി ലോകനാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം ജോസ് ഫ്രാങ്ക്‌ളിൻ, കലാസംവിധാനം- ബാവ, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യർ, മേക്കപ്പ്- റോണക്സ്, ആക്ഷന്‍- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- വിക്കി, കിഷൻ, ശബ്ദ മിശ്രണം -എം ആര്‍ രാജാകൃഷ്ണന്‍, പി ആര്‍ ഒ- എ സ് ദിനേശ് , ആതിര ദില്‍ജിത്ത്.
story highlight: thanthonni movie director's new movie icu first look poster out
- TAGS:
- ICU Movie
- george thomas