Top

'തല്ലുമാല' ചിത്രീകരണത്തിന്; പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളത്ത്

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്

14 Oct 2021 7:26 AM GMT
ഫിൽമി റിപ്പോർട്ടർ

തല്ലുമാല ചിത്രീകരണത്തിന്; പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളത്ത്
X

ടൊവിനോ തോമസ് പ്രധാന കഥാപാത്രയെത്തുന്ന തല്ലുമാലയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വഹിച്ചു. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്.

ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളായി എത്തും. ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒക്ടോബര്‍ പതിനാറിന് തലശ്ശേരിയില്‍ 'തല്ലുമാല'യുടെ ചിത്രീകരണം ആരംഭിക്കും.

മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചനനിര്‍വഹിക്കുന്നത്. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

Popular Stories

    Next Story