Top

പത്താം ദിനത്തിലും തിയേറ്ററിൽ ആഘോഷമായി 'തല്ലുമാല'; കേരളത്തിൽ നിന്ന് മാത്രം നേടിയത് 20 കോടിയ്ക്ക് മുകളിൽ

14.80 കോടി രൂപയാണ് സിനിമയുടെ ഓവർസീസ് കളക്ഷൻ.

23 Aug 2022 12:07 PM GMT
ഫിൽമി റിപ്പോർട്ടർ

പത്താം ദിനത്തിലും തിയേറ്ററിൽ ആഘോഷമായി തല്ലുമാല; കേരളത്തിൽ നിന്ന് മാത്രം നേടിയത് 20 കോടിയ്ക്ക് മുകളിൽ
X

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'തല്ലുമാല' റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും തിയേറ്ററുകളിൽ ആഘോഷിക്കപ്പെടുകയാണ്. പത്താം ദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് മാത്രം 22.05 കോടി രൂപയാണ് നേടിയിരിക്കുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി സിനിമ രണ്ട് കോടി രൂപ സ്വന്തമാക്കി. 14.80 കോടി രൂപയാണ് സിനിമയുടെ ഓവർസീസ് കളക്ഷൻ.

ചിത്രം ആദ്യ ദിനം നേടിയത് 7.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയും. രണ്ടാം ദിനത്തിലും കേരളത്തില്‍ കളക്ഷന്‍ കുറഞ്ഞില്ല. 3.5 കോടി രൂപ ലഭിച്ചു. മൂന്നാം ദിവസം ആകെ പത്ത് കോടി നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 4 കോടി രൂപയാണ്. നാലാം ദിനത്തില്‍ ആകെ 4 കോടി രൂപ നേടിയപ്പോള്‍ 2.85 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ 50 കോടിയിലെത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.


ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കിക്കുന്നത്. ബീപാത്തുവായി കല്യാണി പ്രിയദർശനും എത്തുന്നു.

മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

story highlights: thallumaala movie collection on the tenth day

Next Story