34 കോടി 25 ലക്ഷം രൂപ; തല്ലി തല്ലുമാല ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചു, നേടിയത് കോടികള്‍
18 Aug 2022 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആളുകള്‍ തിയ്യേറ്ററുകളിലേക്ക് വരുന്നില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വിഷമത്തോടെ പറഞ്ഞ കാലത്താണ് രണ്ട് മലയാള ചിത്രങ്ങള്‍ റിലീസിനെത്തിയത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'തല്ലുമാല'യും രതീഷ് ബി പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്'വുമാണ് ആ ചിത്രങ്ങള്‍. തിയ്യേറ്ററുകളെ ഇളക്കി മറിച്ച് കൊണ്ട് തിയേറ്റര്‍ ഉടമകളുടെ പരിഭവത്തെ മറികടന്ന് രണ്ട് ചിത്രങ്ങളും മുന്നേറുകയാണ്.
ടൊവിനോ തോമസ് നായകനായെത്തി തല്ലുമാല റിലീസ് ചെയ്ത് ആറാം ദിവസം തിയേറ്ററുകളില്‍ നിന്ന് നേടിയത് 1.75 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 1.2 കോടി രൂപ നേടി.
ചിത്രം ഇത് വരെ നേടിയത് 34.25 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം നേടിയത് 16.6 കോടി രൂപയാണ്. ചിത്രം ആദ്യ ദിനം നേടിയത് 7.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയും. രണ്ടാം ദിനത്തിലും കേരളത്തില്‍ കളക്ഷന്‍ കുറഞ്ഞില്ല. 3.5 കോടി രൂപ നേടി. അന്ന് ആകെ നേടിയത് 9 കോടി രൂപയാണ്. മൂന്നാം ദിവസം ആകെ പത്ത് കോടി നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 4 കോടി രൂപയാണ്.
നാലാം ദിനത്തില്‍ ആകെ 4 കോടി രൂപ നേടിയപ്പോള്‍ 2.85 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്. അഞ്ചാം ദിനത്തില്‍ 2 കോടി രൂപ ആകെ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 1.4 കോടി രൂപയാണ്.
Story Highlights: THALLUMAALA BOX OFFICE COLLECTION DAY 6