Top

'ഒരുപാട് പ്രത്യേകതകളുള്ള സിനിമാ, സംവിധയാകാരാകാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം'; 'ഇരുവർ' സിനിമയെ കുറിച്ച്‌ മോഹൻലാൽ

'''ഇരുവർ, ഇന്ത്യയിൽ നിർമ്മിച്ച 100 സിനിമകളിൽ ഏറ്റവും മികച്ച ഒന്നാണ്''

14 Jan 2022 8:26 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരുപാട് പ്രത്യേകതകളുള്ള സിനിമാ, സംവിധയാകാരാകാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം; ഇരുവർ സിനിമയെ കുറിച്ച്‌ മോഹൻലാൽ
X

'ഇരുവർ' സിനിമയ്ക്ക് 25 വയസ്സ് തികയുകയാണ്. ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച ആനന്ദൻ എന്ന കഥാപാത്രം തെന്നിന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ സൂക്ഷിച്ചു പഠിച്ചാൽ ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമ കൂടിയാണ് 'ഇരുവർ' എന്നും സംവിധായകനാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമ കാണാം എന്നും മോഹൻലാൽ പറഞ്ഞിരുന്നു. 2020ൽ നടന്ന മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ നടന്ന അഭിമുഖത്തിലാണ് താരം 'ഇരുവർ' എന്ന സിനിമയെ കുറിച്ചും ആനന്ദൻ എന്ന കഥാപാത്രത്തെ കുറിച്ചും പറഞ്ഞത്.

''എംജിആർ കരുണാനിധി എന്നിവരുടെ കഥയായിട്ട് ഒരുപാട് പേര് കണ്ട സിനിമയാണ് 'ഇരുവർ'. ആദ്യമായി ഈ കഥ പറയുമ്പോൾ രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഞാൻ മണിരത്നത്തിനോട് ചോദിച്ചിരുന്നു, എംജിആറിന്റെ മുഖ സാദൃശ്യശ്യാം പോലുമില്ലാതെ എന്തുകൊണ്ടാണ് എനിക്ക് ഈ വേഷം നൽകുന്നത് എന്ന്. സത്യത്തിൽ ഇത് എംജിആർ എന്ന പൊളിറ്റീഷ്യൻ അല്ലെങ്കിൽ സിനിമാ നടന്റെ സിനിമാ ജീവിതമല്ല കഥ. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. എങ്ങനെയാണ് അദ്ദേഹം സിനിമയിലേക്ക് കടന്നു വരുന്നത്, അതിനു മുന്നേയുള്ള കഷ്ടപ്പാടുകൾ, സിനിമയിലെത്തിയ ശേഷം രാഷ്ട്രീയത്തിൽ വന്നത്, മുഖ്യമന്ത്രിയായത്, അവസാനം അദ്ദേഹത്തിന്റെ മരണം വരെയാണ് ആ സിനിമാ.''


''ഇരുവർ, ഇന്ത്യയിൽ നിർമ്മിച്ച 100 സിനിമകളിൽ ഏറ്റവും മികച്ച ഒന്നാണ്. ക്രാഫ്റ്റ് വൈസ് വളരെ ഭംഗിയുള്ള ചിത്രമാണ്. ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിൽ പോയി ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു നടൻ എന്ന രീതിയിൽ ഒരുപാട് ഷേഡുകൾ ഉള്ള ഒരു കഥാപാത്രമായിരുന്നു ആനന്ദൻ. വലിയ മോഹങ്ങൾ ഉള്ളയാളാണ്, അയാളുടെ നിലനിൽപ്പിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.. വളരെ സൂക്ഷിച്ചു പഠിച്ചാൽ ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമ കൂടിയാണ് ഇരുവർ. അത്, ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ സംവിധായകനാകാൻ ആഗ്രഹിക്കുന്നവർക്ക് അതിന്റെ ഒരോ സ്റ്റേജും എങ്ങനെയാണ് ഷൂട്ട് ചെയ്തത് എന്ന് കാണാം.''

''പിൽക്കാലത്ത് എംജിആറുമായി സഹകരിച്ചവരുമായി കണ്ടുമുട്ടാൻ ഇടയായി. അവരിലൊരുപാട് പേര് പറഞ്ഞു, നിരവധി സാമ്യതകൾ നിങ്ങൾ തമ്മിൽ ഉണ്ട് എന്ന്. ഞാൻ എംജിആറിന്റെ ഒരു ഫാനാണ്. പക്ഷെ അദ്ദേഹത്തിന്റെ സിനിമയുമായി ബദ്ധപ്പെട്ട് ഒന്നും ഇതിൽ ഉപയോഗിച്ചിട്ടില്ല. അദ്ദേഹത്തെ അനുകരിക്കാനും ഒരിക്കലും കഴിയില്ല. ഇരുവർ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള സിനിമയാണ്'' എന്നും മോഹൻലാൽ പറഞ്ഞു.

Next Story

Popular Stories