Top

'അച്ഛനെന്തിനാണ് ഇപ്പോള്‍ പൈസ'; ചിരിപ്പിച്ച് സുമേഷും രമേഷും

ചിത്രം നവംബര്‍ 26ന് തീയേറ്ററുകളില്‍ എത്തും

6 Nov 2021 3:37 PM GMT
ഫിൽമി റിപ്പോർട്ടർ

അച്ഛനെന്തിനാണ് ഇപ്പോള്‍ പൈസ; ചിരിപ്പിച്ച് സുമേഷും രമേഷും
X

ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സുമേഷ് ആന്‍ഡ് രമേഷിന്റെ ടീസര്‍ പുറത്തുവിട്ടു. സനൂപ് തൈക്കുടമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വൈറ്റ് സാന്‍ഡ്‌സിന്റെ ബാനറില്‍ കെ. എല്‍ 7 എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ്ഖാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 26ന് തീയേറ്ററുകളില്‍ എത്തും.

ശ്രീനാഥ് ഭാസിയാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് ആയി എത്തുന്നത് ബാലു വര്‍ഗീസാണ്. സലീം കുമാര്‍, പ്രവീണ, സുധീപ് ജോഷി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും സനൂപ് തൈക്കുടവും ചേര്‍ന്നാണ്.

ഫരീദ് ഖാനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, ശബ്ദസംവിധാനം-രാംനാഥ് രവി, ചമയം-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-വീണ സ്യമന്തക്, എഡിറ്റിംഗ്-അയൂബ് ഖാന്‍


Next Story