Top

'സുമേഷ് ആൻഡ് രമേശ്' ടീം വീണ്ടും; 'ആന്റപ്പൻ വെഡ്സ് ആൻസി' വരുന്നു

ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

31 May 2022 1:36 PM GMT
ഫിൽമി റിപ്പോർട്ടർ

സുമേഷ് ആൻഡ് രമേശ് ടീം വീണ്ടും; ആന്റപ്പൻ വെഡ്സ് ആൻസി വരുന്നു
X

'സുമേഷ് ആൻഡ് രമേശ്' എന്ന ചിത്രത്തിന് ശേഷം സനൂപ് തൈക്കൂടം പുതിയ സിനിമ ഒരുക്കുന്നു. 'ആന്റപ്പൻ വെഡ്സ് ആൻസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അർജുൻ അശോകനും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എലമെന്റസ് ഓഫ് സിനിമാ എന്റർടൈൻമെന്റസിന്റെ ബാനറിൽ മലായാളികളുടെ പ്രിയ സംവിധായകർ അജയ് വാസുദേവും, ജി.മാർത്താണ്ഡനും ശ്രീരാജ് എകെഡി-യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


സനൂപ് തൈക്കൂടവും ജോസഫ് വിജീഷും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങളെ ഉടൻ തീരുമാനിക്കും. നേഹ നായർ, യാസിൻ ഗ്യാരി എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

story highlights: sumesh and ramesh team joins for another movie named antappan weds ancy

Next Story