'സ്റ്റാര്‍' വെള്ളിയാഴ്ച തിയേറ്ററുകളില്‍; ആവേശത്തില്‍ അണിയറപ്രവര്‍ത്തകര്‍
ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ഗണത്തില്‍ പെടുന്ന സിനിമ ആയിരിക്കും 'സ്റ്റാര്‍' എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
27 Oct 2021 11:53 AM GMT
ഫിൽമി റിപ്പോർട്ടർ

ഡോമിന് ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ഈ മാസം 29ന് കേരളത്തിലെ തീയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാവും 'സ്റ്റാര്‍'. ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ഗണത്തില്‍ പെടുന്ന സിനിമ ആയിരിക്കും 'സ്റ്റാര്‍' എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ചിത്രം അന്തമായ വിശ്വാസങ്ങളെയും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാല്‍ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ എന്ന് ട്രെയ്ലറിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ജോജു ജോര്‍ജും ,ഷീലു അബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന 'സ്റ്റാര്‍'ല്‍ അതിഥി താരമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന് എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്മയ് മിഥുന്,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മീഡിയ മാര്‍ക്കറ്റിങ് അരുണ്‍ പൂക്കാടന്‍, വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.