Top

ഈ വേഷത്തിൽ ഒതുങ്ങേണ്ടതല്ല ഷൈൻ ടോം ചാക്കോ; 'ബീസ്റ്റി'ൽ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയെന്ന് ആരാധകർ

നിരവധി പേരാണ് ഷൈന്റെ കഥാപാത്രം കുറച്ചുകൂടി വലുതാക്കാമായിരുന്നു എന്ന അഭിപ്രായവുമായി എത്തിയത്

13 April 2022 3:43 PM GMT
ഫിൽമി റിപ്പോർട്ടർ

ഈ വേഷത്തിൽ ഒതുങ്ങേണ്ടതല്ല ഷൈൻ ടോം ചാക്കോ; ബീസ്റ്റിൽ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയെന്ന് ആരാധകർ
X

ഏറെനാളത്തെ വിജയ് ആരാധകരുടെ കാത്തിരിപ്പായിരുന്നു 'ബീസ്റ്റ്'. ഇന്നത്തെ റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ സിനിമയുടെ പോരായ്മകൾ പോരായ്മകളിൽ മലയാളി പ്രേക്ഷർ എടുത്തു പറയുന്ന ഒന്നാണ് ഷൈൻ ടോം ചാക്കോയുടെ കഥാപാത്രം. താരത്തിന് വേണ്ട രീതിയിലുള്ള ഒരു കഥാപാത്രമായിരുന്നില്ല കൊടുത്തത് എന്നും ഷൈനിനെ പോലെ ഒരു നടൻ ഇത്തരം കഥാപാത്രങ്ങൾ ചെയ്യരുത് എന്നും ആരാധകർ സോഷ്യൽ മീഡിയയിൽ അറിയിക്കുകയാണ്. നിരവധി പേരാണ് ഷൈന്റെ കഥാപാത്രം കുറച്ചുകൂടി വലുതാക്കാമായിരുന്നു എന്ന അഭിപ്രായവുമായി എത്തിയത്.

ക്ഷമിക്കണം ഷൈൻ ടോം ചാക്കോ, 'ബീസ്റ്റ്' നിങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞില്ല.

പ്രിയപ്പെട്ട ഷൈൻ, നിങ്ങൾ ഇത്തരം ചെറിയ വേഷങ്ങൾ ചെയ്യരുത്. നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്.


എന്നിങ്ങനെ ഉള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്. ബീസ്റ്റിൽ ഒരു പ്രധാന കഥാപാത്രമായി ഷൈൻ എത്തുന്നു എന്നറിഞ്ഞ നാൾ മുതൽ അതാര് എന്നായിരുന്നു മലയാളി പ്രേക്ഷകർ ചോദിച്ചത്. എന്നാൽ താരത്തിന്റെ അഭിനയമികവ് കാണിക്കാൻ വേണ്ട രീതിയില്‍ കഥാപാത്രത്തിന് കഴിഞ്ഞില്ല, തനിക്ക് ലഭിച്ച കഥാപാത്രത്തെ ഷൈൻ വൃത്തിയായി ചെയ്തു എങ്കിലും വളരെ കുറഞ്ഞ സമയം മാത്രമാണ് ഷൈനിനു ലഭിച്ചത്.

അതേസമയം, സിനിമയുടെ തിരക്കഥയിൽ പാളിച്ചകളെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഗ്ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.

story highlights: Shine Tom Chacko should not be limited to this role; Fans say his screen space has been reduced in 'Beast'

Next Story