അല്ലുവിന്റെ റോൾ ഇനി കാർത്തിക്; 'അല വൈകുണ്ഠപുരമുലോ'യുടെ റീമേക്കുമായി കാര്‍ത്തിക് ആര്യന്, ട്രെയ്ലർ
3 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില് കോമഡിയിലും ആക്ഷനിലുമൊക്കെ തകർക്കുന്ന കാർത്തിക് ആര്യനെ കാണാം
12 Jan 2023 11:59 AM GMT
ഫിൽമി റിപ്പോർട്ടർ

കാര്‍ത്തിക് ആര്യൻ നായകനാക്കി രോഹിത് ധവാൻ സംവിധാനം ചെയുന്ന പുതിയ ചിത്രം 'ഷെഹ്സാദ' യുടെ ട്രെയ്ലർ പുറത്തിറങ്ങി. തെലുങ്കില്‍ വന്‍ വിജയം നേടിയ 'അല വൈകുണ്ഠപുരമുലോ'യുടെ റീമേക്ക് ആണ് ചിത്രം. ആക്ഷന്‍- ഡ്രാമ ചിത്രമാണെങ്കിലും കോമഡിയും റൊമാന്‍സുമൊക്കെ അടങ്ങിയ ഫുള്‍ എന്റര്ടെയ്നര് ആണ് ചിത്രം.
'അല വൈകുണ്ഠപുരമുലോ' പോലെ തന്നെ ഒരു വ്യതാസവും ഇല്ലാതെയാണ് ചിത്രത്തിന്റെ ട്രൈലെർ. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില് കോമഡിയിലും ആക്ഷനിലുമൊക്കെ തകർക്കുന്ന കാർത്തിക് ആര്യനെ കാണാം. 'ഭൂല്‍ ഭുലയ്യ 2'വിന്റെ വമ്പൻ വിജയത്തിന് ശേഷം കാർത്തിക്കിന്റെ തിയേറ്ററിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട് ചിത്രത്തിന്.
കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന് ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം പ്രീതം. ടി സിരീസ്, അല്ലു എന്റര്ടെയ്ന്മെന്റ്, ടി സിരീസ് ഫിലിംസ്, അല്ലു അരവിന്ദ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, എസ് രാധാകൃഷ്ണ, അമന് ഗില്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് ആര്യന് കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. രോഹിത് ധവാന്റേതാണ് അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ. ഫെബ്രുവരി 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
STORY HIGHLIGHTS: Shehzada trailer kartik aaryan ala vaikunthapurramuloo remake