Top

ഏഴ് വർഷത്തെ ഇടവേള; അൽഫോൻസ് പുത്രന്റെ 'ഗോൾഡ്' വരുന്നു

ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്

22 March 2022 7:19 AM GMT
ഫിൽമി റിപ്പോർട്ടർ

ഏഴ് വർഷത്തെ ഇടവേള; അൽഫോൻസ് പുത്രന്റെ ഗോൾഡ് വരുന്നു
X

'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം കഴിഞ്ഞ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരു ചിത്രം എത്തുന്നത്. ഇപ്പോൾ തന്റെ പുതിയ ചിത്രം 'ഗോൾഡി'ന്റെ ടീസർ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അൽഫോൻസ്. ഇന്ന് വൈകിട്ട് ആറ് മാണിക്ക് മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്യുക. തുടർന്ന് മാർച്ച് 25 മുതൽ തിയേറ്ററുകളിലും ടീസർ റിലീസ് ചെയ്യും എന്നും അൽഫോൻസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.ഏറെ ആവേശത്തോടെ ടീസറിനായി കാത്തിരിക്കുന്നു എന്നും പ്രേക്ഷകർ പ്രതികരിച്ചു.

ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. "ഗോൾഡ്" ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച, മാർച്ച് 25ന് "ഗോൾഡ്" ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും വേണം. ടീസർ കണ്ടിട്ട് അഭിപ്രായം പറയു. അൽഫോൻസ് കുറിച്ചു.

ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ് എന്നും അൽഫോൻസ് മുൻപ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. 'ഗോൾഡ്' കൂടാതെ അൽഫോൻസ് ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'പാട്ട്' എന്ന ചിത്രവും അണിയറയിലാണ്.

Story highlights: Seven-year interval; Alphonse Puthren's 'Gold' movie teaser announcement

Next Story