Top

'സിനിമ ഒരു സ്വപ്നമാണ്'; പത്തൊമ്പതാം നൂറ്റാണ്ടില്‍ 'പ്രമാണി വൈദ്യനാ'യി ദീപക് ധർമ്മടം

18 വർഷം മൂൻപ് ' ബ്രേക്കിങ് ന്യൂസ്‌ ലൈവ്' എന്ന സിനിമയിൽ ചാനൽ റിപ്പോർട്ടറായി ദീപക് വേഷമിട്ടായിരുന്നു സിനിമാ പ്രവേശം.

14 Sep 2022 7:39 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമ ഒരു സ്വപ്നമാണ്; പത്തൊമ്പതാം നൂറ്റാണ്ടില്‍  പ്രമാണി വൈദ്യനായി ദീപക് ധർമ്മടം
X

ബിഗ് സ്‌ക്രീനിൽ ശ്രദ്ധേയനായി മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം. വിനയൻ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ൽ പ്രമാണി വൈദ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ദീപക് ആണ്. 24ന്യൂസ്‌ന്റെ സീനിയർ ന്യൂസ്‌ എഡിറ്റർ ആണ് അദ്ദേഹം.

രാഷ്ട്രീയ, അന്വേഷണാത്മക റിപ്പോർട്ടിങ്ങിലൂടെ സംസ്ഥാന അവാർഡ് ഉൾപ്പടെ മാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ദീപക്, സ്കൂൾ കാലം മുതൽ നാടകം, മോണോ ആക്റ്റ്, പ്രസംഗം, കഥാ രചന തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിൽ ശ്രദ്ധേയ വേഷം ലഭിച്ചത് ഭാഗ്യമായി കാണുന്നതായി ദീപക് പറയുന്നു.

"സിനിമ ഒരു സ്വപ്നമാണ്... അവസരം കിട്ടിയാൽ അതു ഏറ്റവും നന്നായി ചെയ്യൻ കഷ്ടപെട്ട് പരിശ്രമിക്കും. വിനയൻ സാർ തന്ന പിന്തുണ വലുതാണ്. ഇനിയും കുറച്ചു ടഫ് കഥാപാത്രങ്ങൾ ചെയ്യണം എന്നതാണ് ആഗ്രഹം. അവസരം കിട്ടട്ടെ. എനിക്ക് വരാനുള്ളത് എനിക്ക് വരും.... പേർക്ഷകർ ഒപ്പം ഉണ്ടാകണം," ദീപക് പറഞ്ഞു.

18 വർഷം മൂൻപ് ' ബ്രേക്കിങ് ന്യൂസ്‌ ലൈവ്' എന്ന സിനിമയിൽ ചാനൽ റിപ്പോർട്ടറായി ദീപക് വേഷം ഇട്ടിരുന്നു. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-മോഹൻലാൽ ചിത്രം 'ലൂസിഫർ', 'മേരാ നാം ഷാജി', 'മുന്തിരി മൊഞ്ചൻ' തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയിലെ ബിജു മേനോൻന്റെ മർദ്ദനമേൽക്കുന്ന രാരിച്ചൻ മുതലാളിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതാണ്. 'പകലും പാതിരാവു'മാണ് ദീപക്കിന്റേതായി ഇനി വരാനിരിക്കുന്ന സിനിമ.

Story highlights: Senior journalist Deepak Dharmadam as Pramani Vaidhyar in 'Pathonpatham Noottandu'.

Next Story