Top

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; ഷമ്മി തിലകൻ പുറത്ത്, 'എഎംഎംഎ'യുടെ സാരഥി മോഹൻലാൽ തന്നെ

മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

5 Dec 2021 1:21 AM GMT
ഫിൽമി റിപ്പോർട്ടർ

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; ഷമ്മി തിലകൻ പുറത്ത്, എഎംഎംഎയുടെ സാരഥി മോഹൻലാൽ തന്നെ
X

മലയാള സിനിമയുടെ താര സംഘടനയായ 'എഎംഎംഎ'യുടെ അടുത്ത 2021- 24 ഭരണ സമിതി എതിരില്ലാതെ തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷമപരിശോധന ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഈ വരുന്ന ഡിസംബര്‍ 19ന് നടക്കാൻ തീരുമാനിച്ചിരുന്നിടത്താണ് എതിരില്ലാതെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മോഹൻലാൽ നേതൃത്വം നൽകുന്ന പാനലിൽ സ്ത്രീകൾക്ക് 48 ശതമാനം സംവരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷം തുടര്‍ച്ചയായാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മോഹൻലാൽ രണ്ടാം തവണയും. കഴിഞ്ഞ ഭരണസമിതിയില്‍ ജയസൂര്യ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗമായിരുന്നിടത്ത് ഇത്തവണ ജോയിന്റ് സെക്രട്ടറി സ്ഥാനമാണ് അലങ്കരിക്കുക.




കഴിഞ്ഞ തവണ ജോയിന്റെ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ഇത്തവണ ട്രെഷറർ സ്ഥാനത്തും. നടന്‍ ഷമ്മി തിലകന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനെ തുടർന്ന് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ വരണാധികാരികള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വേണ്ടിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേത മേനോനേയും തിരഞ്ഞെടുക്കുമ്പോൾ മറ്റു അംഗങ്ങളായി ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരുമുണ്ട്. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.



Next Story