Top

'കുഞ്ഞാലി മരക്കാരുടെ ഒരു പുതിയ വ്യാഖ്യാനമായി തന്നെ കാണാം ഈ വലിയ സിനിമ'; മരക്കാരിനെക്കുറിച്ച് സഹനിർമ്മാതാവ്

ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിർമ്മാതാവായി ചേരുവാൻ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായി കരുതുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

24 Nov 2021 12:49 PM GMT
ഫിൽമി റിപ്പോർട്ടർ

കുഞ്ഞാലി മരക്കാരുടെ ഒരു  പുതിയ വ്യാഖ്യാനമായി തന്നെ കാണാം ഈ വലിയ സിനിമ; മരക്കാരിനെക്കുറിച്ച് സഹനിർമ്മാതാവ്
X

'മരക്കാർ അറബിക്കടലിന്റെ സിംഹം' മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്ന് സഹ നിർമ്മാതാവ് സന്തോഷ് ടി കുരുവിള. കുഞ്ഞാലിമരക്കാരുടെ കഥ അഭ്രപാളികളിലേക്ക് പകർത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിർമ്മാതാവായി ചേരുവാൻ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായി കരുതുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ:

ലോകമാകെയുള്ള സിനിമാ പ്രേമികളുടെ പുരസ്കാരത്തിനായി കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം ഈ വരുന്ന ഡിസംബർ രണ്ടിന് സമർപ്പിക്കപ്പെടുകയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിൽ തുടങ്ങി നിരവധി അവാർഡുകൾ ചിത്രം നേടി കൊണ്ടിരിക്കുകയാണ്.

പ്രിയദർശൻ എന്ന മികച്ച സംവിധായകനൊപ്പം മോഹൻലാൽ എന്ന നടന്റെ അഭിനയ ചാരുതയും ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റെ ചങ്കൂറ്റവും കൂടി ചേർന്നപ്പോൾ മലയാള വാണിജ്യ സിനിമാചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി എഴുതി ചേർക്കപ്പെടുയാണ്.

കേരളീയർ ഒരു പക്ഷെ പാഠപുസ്തകങ്ങളിൽ നിന്ന് ഗ്രഹിച്ച കുഞ്ഞാലിമരക്കാർ എന്ന വീരപുരുഷന്റെ കഥ അഭ്രപാളിയിലേയ്ക്ക് പകർത്തുക എന്നത് തന്നെ കടുത്ത വെല്ലു വിളി നിറഞ്ഞ സർഗ്ഗ പ്രക്രിയയായിരുന്നു. ലഭ്യമായ ചരിത്ര വായനയിൽ തന്നെ ദേവാസുര ഭാവത്തിൽ വിഭിന്നമായി രേഖപ്പെടുത്തപ്പെട്ട കുഞ്ഞാലിമരക്കാരുടെ ഒരു പുതിയ വ്യാഖ്യാനമായി തന്നെ കാണാം ഈ വലിയ സിനിമ.

കലാ സംവിധായകനായ സാബു സിറിൽ, ഛായാഗ്രാഹകനായ തിരു, ആദ്യ ചിത്രത്തോടെ തന്നെ സ്പെഷ്യൽ ഇഫക്ട്സിൽ ദേശീയ പുരസ്കാരം നേടിയ സിദ്ധാർത്ഥ് പ്രിയദർശൻ അങ്ങിനെ പ്രഗത്ഭമതികളായ സങ്കേതിക വിദഗ്ധരുടെ സമ്മേളനം കൂടിയാണ് ഈ വമ്പൻ ചലച്ചിത്രം .

അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ അടയാള പുരുഷനെ അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേയ്ക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ശ്രീ ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിർമ്മാതാവായി ചേരുവാൻ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായി കരുതുന്നു.


Next Story

Popular Stories