Top

'നന്ദി 90കളിലെ തീപ്പൊരി സുരേഷ് ഗോപിയെ തിരികെ കൊണ്ടുവന്നതിന്'; സംവിധായകൻ സന്തോഷ് നായർ

ഫേസ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതികരണം.

25 Nov 2021 2:36 PM GMT
ഫിൽമി റിപ്പോർട്ടർ

നന്ദി 90കളിലെ തീപ്പൊരി സുരേഷ് ഗോപിയെ തിരികെ കൊണ്ടുവന്നതിന്; സംവിധായകൻ സന്തോഷ് നായർ
X

കാവൽ എന്ന സിനിമ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് എന്ന് സംവിധായകൻ സന്തോഷ് നായർ. സിനിമയുടെ എല്ലാ അണിയറപ്രവർത്തകരും മികവോടെ തന്നെ തങ്ങളുടെ ജോലികൾ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതികരണം.

'കാവൽ. നന്ദി നിധിൻ രഞ്ജി പണിക്കർ, 90കളിലെ തീപ്പൊരി സുരേഷ് ഗോപിയെ തിരികെ കൊണ്ടുവന്നതിന്! മാസ് പടത്തിൽ വളരെ കയ്യടക്കത്തോടെ ഇമോഷണൽ രംഗങ്ങൾ ചേർത്ത് രസകരമായി തിരക്കഥ ഒരുക്കിയിരിക്കുന്നു. രഞ്ജിൻ രാജിന്റെ ഗംഭീര ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്, നിഖിൽ എസ് പ്രവീൺ മനോഹരമായ വിഷ്വൽസ്. സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ് എല്ലാം കൊണ്ടും', സന്തോഷ് നായർ കുറിച്ചു.

നിധിന്‍ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയിരിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിച്ചിരിക്കുന്നു. കല-ദിലീപ് നാഥ് മേക്കപ്പ്-പ്രദീപ് രംഗൻ.

Next Story

Popular Stories