Top

'ടെക്നിക്കലി എല്ലാ മേഖലയും പെർഫക്ടായ സിനിമ'; 'പത്തൊമ്പതാം നൂറ്റാണ്ട്' മികച്ച തിയേറ്ററനുഭവമെന്ന് സജിൻ ബാബു

'കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി സിജു വിൽസൺ ചെയ്തിരിക്കുന്ന ഹാർഡ് വർക്കും ഫിസിക്കൽ ഫിറ്റ്നസുമൊക്ക സ്‌ക്രീനിൽ കാണാൻ കഴിയും'

8 Sep 2022 2:52 PM GMT
ഫിൽമി റിപ്പോർട്ടർ

ടെക്നിക്കലി എല്ലാ മേഖലയും പെർഫക്ടായ സിനിമ; പത്തൊമ്പതാം നൂറ്റാണ്ട് മികച്ച തിയേറ്ററനുഭവമെന്ന് സജിൻ ബാബു
X

വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് സംവിധായകൻ സജിൻ ബാബു. സാങ്കേതികപരമായി മികവ് പുലർത്തുന്ന ചിത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. നടൻ സിജു വിൽ‌സൺ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി തുടങ്ങിയവരെയും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.

'ടെക്നിക്കലി എല്ലാ മേഖലയും പെർഫെക്ട് ആയി വർക്ക്‌ ചെയ്തിരിക്കുന്ന സിനിമായാണ് ഇന്ന് റിലീസായ പത്തൊമ്പതാം നൂറ്റാണ്ട്. ആക്ഷൻ രംഗങ്ങൾ എല്ലാം മികച്ചതായിരുന്നു. അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ ഗംഭീമയിരിക്കുന്നു. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി സിജു വിൽസൺ എന്ന നടൻ ചെയ്തിരിക്കുന്ന എഫർട്ടും ഹാർഡ് വർക്കും ഫിസിക്കൽ ഫിറ്റ്നസുമൊക്ക സ്‌ക്രീനിൽ കാണാൻ കഴിയും. അതിനദ്ദേഹം ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ലഭിക്കുന്ന ചിത്രമായി അനുഭവപ്പെട്ടു', സജിൻ ബാബു പറഞ്ഞു.


ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ഷോ അവസാനിക്കുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനയന്റെ ഗംഭീര തിരിച്ചുവരവെന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിയെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പിരിയോഡിക് ഡ്രാമയെന്നും അഭിപ്രായമുണ്ട്. ആറാട്ടുപുഴ വേലായുധപണിക്കരായി എത്തി സിജു വിസണ്‍സണിന്റെ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

കേരള റിലീസിനൊപ്പം ബാംഗ്ലൂര്‍, ഹൈദരബാദ്, മുംബൈ, പൂനെ, ഡല്‍ഹി, യു പി, ഹരിയാന, ഗുജറാത്ത്, മണിപാല്‍, മൈസൂര്‍, തിരുപ്പൂര്‍, സേലം, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ട് ഇന്ന് റിലീസിന് എത്തി. എന്നാല്‍ ഓണത്തിന്റെ അവധി വന്നതിനാല്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്കുള്ള ഡബ്ബിംഗ് കോപ്പികള്‍ മുഴുവന്‍ സെന്‍സര്‍ ചെയ്ത് ലഭിച്ചില്ല. ഓണാവധി കഴിഞ്ഞ് സെന്‍സര്‍ പൂര്‍ത്തിയാക്കിയ ശേഷമേ മറ്റു ഭാഷകളില്‍ പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് സാധ്യമാകൂ.

story highlights: sajin babu praises pathonpatham noottandu movie

Next Story