ഹീറോയായ സിനിമ ഹൗസ് ഫുളാകുന്നത് സ്വപ്നം; സാധിച്ചെന്ന് സൈജു കുറുപ്പ്
ചിത്രം തിയേറ്ററില്‍ 25 ദിവസം പൂര്‍ത്തിയാക്കി
16 March 2022 3:25 PM GMT
ഫിൽമി റിപ്പോർട്ടർ

തന്റെ പുതിയ ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്' വിജയമായതിന്റെ സന്തോഷം പങ്കുവച്ച് നടന് സൈജു കുറുപ്പ്. ചിത്രം തിയേറ്ററില്‍ 25 ദിവസം പൂര്‍ത്തിയാക്കി. ഈ വിജയത്തിലൂടെ തന്റെ വലിയ സ്വപ്നമാണ് സാധ്യമായതെന്ന് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് സൈജു കുറുപ്പ് പറഞ്ഞു.
സൈജു കുറുപ്പിന്റെ വാക്കുകള്‍;
'ഒരു സ്വപ്നം ഞാന്‍ കണ്ടിരുന്നു. ഞാന്‍ ഹീറോ ആയി അഭിനയിക്കുന്ന ഏതെങ്കിലും ഒരു പടം കേരളത്തില്‍ ഏതെങ്കിലും ഒരു തിയേറ്റര്‍ സ്ക്രീനില്‍ ഒരു ഷോ ഹൗസ് ഫുള്‍ ആവണം എന്ന്. അങ്ങനെ ഉപചാരപൂര്‍വ്വം ഗുണ്ടജയന് റിലീസ് ആയ ദിവസം പെരിന്തല്‍മണ്ണ വിസ്മയ സിനിമാസില്‍ ആദ്യത്തെ ഹൗസ് ഫുള്‍ ഷോ കിട്ടി. പിന്നെ വരും ദിവസങ്ങളില്‍ കുറെ കുറെ ഹൗസ് ഫുള്‍ ഷോസ് കേരളമെമ്പാടും കിട്ടി. എല്ലാം സംഭവിച്ചത് നിങ്ങള്‍ ഓരോരുത്തരും കാരണം ആണ്. നന്ദി നന്ദി നന്ദി... ഗോഡ് ഈസ് ഗ്രേറ്റ്. ഈ പോസ്റ്റര്‍ ഞങ്ങള്‍ക്ക് ബോണസ് ആണ്. കൂടെ നിന്നെ നിങ്ങള്‍ക്ക് എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി'.
ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ഒരുങ്ങിയിരിക്കുന്നത്. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്.
രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്, നയന, പാര്‍വതി, ഷൈലജ പി അമ്പു തുടങ്ങിയവരും അണിനിരക്കുന്നു.
Story Highlights;