Top

കഥ ഇനിയും അവസാനിക്കുന്നില്ല; 'കെജിഎഫ് ചാപ്റ്റർ 3'യുമായി റോക്കി ഭായ് എത്തും

ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ പ്രതികരണവുമായി എത്തിയ നിരവധിപേർ പോസ്റ്റ് ക്രെഡിറ്റ് ഉറപ്പായും കാണണം എന്ന സൂചന നൽകുകയും ചെയ്തിരുന്നു

14 April 2022 7:24 AM GMT
ഫിൽമി റിപ്പോർട്ടർ

കഥ ഇനിയും അവസാനിക്കുന്നില്ല; കെജിഎഫ് ചാപ്റ്റർ 3യുമായി റോക്കി ഭായ് എത്തും
X

കെജിഎഫ് ആരാധകരുടെ പ്രതീക്ഷകൾക്ക് കോട്ടം തട്ടാതെ തിയേറ്ററുകളിൽ റോക്കി ഭായ് തൂഫാനടിക്കുകയാണ്. എന്നാൽ സിനിമ കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങുന്ന ഓരോ കാണികൾക്കും മറ്റൊരു സമ്മാനം കൂടി നൽകിയാണ് കെജിഎഫ് ടീം വിടുന്നത്. 'കെജിഎഫ് ചാപ്റ്റർ 3' എന്ന സമ്മാനം. സിനിമയുടെ ഏൻഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവത്തകർ സിനിമയുടെ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനകൾ നൽകുന്നത്. ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ പ്രതികരണവുമായി എത്തിയ നിരവധിപേർ പോസ്റ്റ് ക്രെഡിറ്റ് ഉറപ്പായും കാണണം എന്ന സൂചന നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് എത്തുന്നത്. ഹാഷ്ടാഗ് കെജിഎഫ് 3യും പ്രചാരം നേടുന്നുണ്ട്.

എൻഡ് ക്രെഡിറ്റ് സീൻ നഷ്ടപ്പെടുത്തരുത് കെജിഎഫ് 3 "

സിനിമ അവസാനിച്ചതിന് ശേഷം പോകരുത്, സാധ്യതയുള്ള ഭാഗത്തിന് ഒരു പോസ്റ്റ് ക്രെഡിറ്റ് കാർഡ് കൂടി ഉണ്ട് കെജിഎഫ് 3"

'കെജിഎഫിന്റെ മറ്റൊരു സാധ്യത കൂടി വരുന്നു കെജിഎഫ് 3 വരുന്നു'' എന്നിങ്ങനനെയാണ് പോസ്റ്റുകൾ. മുൻപ്, ഫസ്റ്റ്പോസ്റ്റ് എന്ന മാധ്യമത്തിന് നിർമ്മാതാവ് വിജയ് കിരഗന്ദൂർ നൽകിയ അഭിമുഖത്തിൽ, തങ്ങൾ കുറച്ച് അധ്യായങ്ങൾ കൂടി ചെയ്യാൻ പദ്ധതിയിടുന്നുണ്ട് എന്നും. ഇത് വലുതും മികച്ചതുമാകുമെന്ന് കരുതുന്നു എന്നും പറഞ്ഞിരുന്നു.

അതേസമയം കെജിഎഫ് ചാപ്റ്റർ 2വിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിപ്പോർട്ടർ ലൈവിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളിൽ ചിലത് ഇങ്ങനെ,

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒരു സീൻ പോലും നമ്മൾ കണ്ണെടുക്കാതെ നോക്കി ഇരിക്കുക എന്ന് പറഞ്ഞാൽ നിങ്ങള്ക്ക് ഊഹിക്കാം കെജിഎഫ് 2 ന്റെ റേഞ്ച്..! റോക്കി ഭായി എന്ന പ്രതിഭാസത്തിനു, ലോകം മുഴുവൻ കാത്തിരുന്ന കഥാപാത്രത്തിനെ മാസ്സ് കൊണ്ട് പരകോടിയിൽ എത്തിച്ചിരിക്കുന്നു...! ഒരു കഥാപാത്രത്തിന് ഇത്രത്തോളം മാസ്സ് ഇന്ത്യയിൽ ഒരു ചിത്രത്തിലെ നായകനും കിട്ടീട്ടില്ല എന്ന് പറയാം...!

ലുക്കിലും,അഭിനയത്തിലും യാഷിന്റെ ഉയർച്ചയെ വാനോളം പ്രശംസിച്ചാലും മതിയാകില്ല...! മാസ്സ് എന്ന് പറഞ്ഞാൽ മാസ്സ് കാ ബാപ്പ്, ഒരു കഥാപാത്രത്തിന് എത്രത്തോളം മാസ്സ് ഗൂസ്ബമ്ബസ് എൻട്രിസ് ആണ്,സ്റ്റൈൽന്റെ കാര്യം പിന്നെ പറയണ്ട..!ക്ലൈമാക്സ് ഒക്കെ വേറെ ലെവൽ

ആയിരുന്നു..! അമ്മയ്ക്ക് കൊടുത്ത വാക്ക്.. !അത് എങ്ങനെ പാലിക്കുന്നു എന്ന് അതിൽ വെക്തം..!

ട്രെയ്ലറിൽ എല്ലാവരും മിസ്സ് ചെയ്ത കെജിഎഫിലെ കഥപറച്ചിലുകാരനിൽ നിന്നും തുടങ്ങിയ വെടിക്കെട്ട് അവസാനിക്കുന്നത് തിയേറ്ററിലെ പ്രൊജക്ടർ ഓഫ്‌ ആകുമ്പോൾ ആയിരിക്കും…!

വായിക്കാനും പറയാനും നിക്കണ്ട നേരെ തിയേറ്ററിലേയ്ക്ക് പോകുക. പിന്നെ അവസാനം തീയേറ്റർ ലൈറ്റ് ഓഫ് അയാൽ മാത്രം പോവുക കാരണം ... അവസാനം ഒരു സാധനം ഉണ്ട്

തകർത്തില്ല....തകർക്കാൻ കഴിയാത്ത കോട്ട ഒന്ന് അവൻ കെട്ടിപ്പൊക്കി....അടുത്ത അധ്യായതിന്നു വെയ്റ്റിംഗ്

കഷ്ടപ്പെട്ട് ഇതിഹാസങ്ങൾ സൃഷ്ടിക്കാനാവില്ല.. അതിനൊരു തീപ്പൊരി വേണം.. റോക്കി ഭായ്...

കെജിഎഫ്1 ഇറങ്ങിയത് മുതൽ ഇത്രയും കാത്തിരുന്ന വേറെ ഒരു സിനിമ ഇല്ലാ.
കെജിഎഫ് 1 ആക്സമികമായിരുന്നു. ഒരു മാസ്സ് സിനിമ ഇത്രയും വലിയ ക്യാൻവാസിൽ ടെക്‌നിക്കലി അത്രക്കും അടിപൊളി ആയിട്ട് വേറെ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ കെജിഎഫ് 2വിനു വേണ്ടി ഭയങ്കര കാത്തിരിപ്പ് ആയിരുന്നു. സാധാരണ ആദ്യ ഭാഗം അടിപൊളി ആക്കുന്ന പടങ്ങൾ കൂടുതലും രണ്ടാം ഭാഗം വിചാരിച്ച അത്ര ലക്‌ഷ്യം തരാറില്ല. പക്ഷേ ഇവിടെ രണ്ടാം ഭാഗവുംഅടിപൊളി ആയി തന്നെ ചെയ്തിട്ടുണ്ട്. ആദ്യ ഭാഗത്തിലെ ഇമോഷണൽ സെനുകൾ വെച്ചിട്ടുള്ള ബിൽഡ് അപ്പും എലവേഷൻസും ഇവിടെ കുറച്ചു കുറവാണെന്ന് മാത്രം.കെജിഎഫ് 2 വിൻ്റെ ട്രെയ്ലർ വിചാരിച്ച അത്ര വന്നിലെങ്കിലും സിനിമ അടിപൊളി ആകുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷ കാത്തു.

Story highlights: Rocky Bhai will arrive with 'KGF Chapter 3'

Next Story