Top

'നമ്പി നാരായണന്റെ കഥ ഇനി ആമസോണിലൂടെ കാണാം'; 'റോക്കട്രി' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജൂലൈ 26നാണ് സ്ട്രീം ചെയ്യുക

20 July 2022 10:22 AM GMT
ഫിൽമി റിപ്പോർട്ടർ

നമ്പി നാരായണന്റെ കഥ ഇനി ആമസോണിലൂടെ കാണാം; റോക്കട്രി ഒടിടി റിലീസ് പ്രഖ്യാപിച്ചു
X

ആർ മാധവന്റെ ആദ്യ സംവിധാന സംരംഭമായ 'റോക്കട്രി: ദി നമ്പി എഫക്റ്റ്' പ്രേക്ഷകരിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. അത്തരത്തിൽ നമ്പി നാരായണന്റെ കഥ പ്രേക്ഷകമനസിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ജൂലൈ 26ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുക.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേരാണ് 'റോക്കട്രിയെ' പ്രശംസിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം അനുപം ഖേർ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. ചിത്രം ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് താൻ കണ്ടതെന്നും, നമ്പി നാരായണയോടു മാപ്പ് ചോദിക്കുന്നുവെന്നും 'ഒരു നടൻ മാത്രമല്ല മാധവൻ മികച്ച സംവിധായകൻ കൂടിയാണെന്ന് തെളിയിച്ച ചിത്രമെന്നും അനുപം പറഞ്ഞു.

നാലുവര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയിൽ നമ്പി നാരായണനായി മാധവന്റെ രൂപമാറ്റവും അഭിനന്ദനാർഹമാണ്. നമ്പി നാരായണന്റെ വിവിധ പ്രായങ്ങൾ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

Story highlights: 'Rocketry: The Nambi Effect' is all set for OTT release

Next Story

Popular Stories