Top

'റോക്കട്രി: ദി നമ്പി ഇഫക്ട്' പല പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്: നമ്പി നാരായണൻ

'വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല'

3 July 2022 8:53 AM GMT
ഫിൽമി റിപ്പോർട്ടർ

റോക്കട്രി: ദി നമ്പി ഇഫക്ട് പല പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്: നമ്പി നാരായണൻ
X

പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. തനിക്ക് പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു എന്നും നമ്പി നാരായണൻ പറഞ്ഞു. തിരുവനന്തപുരം ഏരിയസ് പ്ലക്സ് തിയേറ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നത് എന്നും നമ്പി നാരായണൻ വ്യക്തമാക്കി.

പത്മഭൂഷൺ നൽകി ആദരിക്കും മുന്നേ എനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹി. വിവാദമായ കേസ് മാത്രമേ എല്ലാവർക്കും അറിയു, എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി അറിയില്ല. വികാസ് എഞ്ചിനെപ്പറ്റിയും അതിൻ്റെ പ്രവർത്തനത്തെപ്പറ്റിയും ആർക്കും അറിയില്ല. അതിന് പിന്നിലെ പ്രവർത്തനമാണ് ചിത്രത്തിൻ്റെ കഥ. ഇത് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്.

20 വർഷത്തെ ത്യാഗം, ജീവിതം, സംഭാവനകൾ എല്ലാം സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചു എന്നും എന്താണ് നമ്പി നാരായണൻ എന്ന് പറയാനാണ് കഥ ശ്രമിച്ചത് എന്നും സിനിമയുടെ സഹസംവിധായകനായ ജി പ്രേജേഷ് സെൻ പറഞ്ഞു. ചിത്രത്തിന് മികച്ച ഓപ്പണിങ് ആണ് നേടാൻ കഴിഞ്ഞിരുന്നത്. കണ്ടിരിക്കേണ്ട സിനിമയാണ് എന്നും, ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട കാഥയാണ് നമ്പി നാരായണന്റേത് എന്നാണ് പ്രേക്ഷക പ്രതികരണം.

ഒരേ സമയം തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങിയ ഈ ചിത്രം മലയാളം, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രദർശനം തുടരുകയാണ്. നാലുവര്‍ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. നമ്പി നാരായണന്റെ വിവിധ പ്രായങ്ങൾ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ചിത്രം പ്രേക്ഷക പ്രീതി നേടി തിയേറ്ററിൽ മുന്നേറുകയാണ്.

Story highlights: 'Rocketry: The Nambi Effect' Answers Many Questions: Nambi Narayanan

Next Story