Top

മമ്മൂട്ടി-ലിജോ പെല്ലിശ്ശേരി ചിത്രത്തില്‍ രമ്യ പാണ്ഡ്യനും

നടിയുടെ ആദ്യ മലയാള സിനിമയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'

27 Nov 2021 7:32 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി-ലിജോ പെല്ലിശ്ശേരി ചിത്രത്തില്‍ രമ്യ പാണ്ഡ്യനും
X

മമ്മൂട്ടി-ലിജോ പെല്ലിശ്ശേരി ചിത്രത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യനും. നടിയുടെ ആദ്യ മലയാള സിനിമയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. 'മമ്മൂട്ടി കമ്പനി'യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടെയാണ് നന്‍പകല്‍ നേരത്ത് മയക്കം.

രാജു മുരുകന്‍ സംവിധാനം ചെയ്ത 'ജോക്കറാ'ണ് രമ്യ പാണ്ഡ്യന്റെ ആദ്യ സിനിമ. ചിത്രത്തില്‍ മല്ലിക എന്ന കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചിട്ടുള്ളത്. ജയചിത്ര സംവിധാനം ചെയ്ത 'ആന്‍ ദേവതൈ' എന്ന ചിത്രത്തിലും രമ്യ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 'രാമേ ആണ്ടലും രാവണേ ആണ്ടലും', 'ഡമ്മി ടപ്പാസു' എന്നിവയാണ് മറ്റ് സിനിമകള്‍. ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന രമ്യ ബിഗ് ബോസ് തമഴ് സീസണ്‍ 4 റണ്ണറപ്പ് കൂടിയായിരുന്നു.

സിനിമയുടെ ചിത്രീകരണം തമിഴ് നാട്ടില്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായും തമിഴ് നാട്ടില്‍ ഷൂട്ട് നടക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ അശോകനും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. മുപ്പത് വര്‍ങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. 'അമര'മാണ് ഇരുവരും ഒരുമിച്ചെത്തിയ അവസാന ചിത്രം. സാധാര സിനിമ രീതികളില്‍ നിന്നും വ്യത്യസ്തമാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും തന്റെ അടക്കമുള്ള കഥാപാത്രങ്ങളും വ്യത്യസ്തമാണെന്നും അശോകന്‍ പറഞ്ഞിരുന്നു.



Next Story

Popular Stories