Top

'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' റിലീസ് മാറ്റി

27 Jan 2022 11:14 AM GMT
ഫിൽമി റിപ്പോർട്ടർ

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് റിലീസ് മാറ്റി
X

ധീരജ് ഡെന്നി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' റിലീസ് മാറ്റിവച്ചു. കൊവിഡ് വ്യാപനം ശക്തമാവുകയും കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റി വച്ചത്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും. 28ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്. ശരത് ജി മോഹനാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. ആദ്യ പ്രസാദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നല്‍കുമ്പൊഴും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലര്‍ തന്നെയായിരിക്കുമെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ആകെ അഞ്ചു പാട്ടുകളാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലുള്ളത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മൂന്നുപാട്ടുകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. സായാഹ്ന തീരങ്ങളില്‍ എന്നു തുടങ്ങുന്ന കെ എസ് ഹരിശങ്കര്‍ ആലപിച്ച ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങിലാണ്.

Next Story