Top

സർജാനോ ഖാലിദും അനഘ നാരായണനും പ്രധാന കഥാപാത്രങ്ങൾ; 'രാസ്ത ഓൺ ദി വേ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

സിനിമയുടെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിക്കും.

18 March 2023 10:29 AM GMT
ഫിൽമി റിപ്പോർട്ടർ

സർജാനോ ഖാലിദും അനഘ നാരായണനും പ്രധാന കഥാപാത്രങ്ങൾ; രാസ്ത ഓൺ ദി വേ ആദ്യ ഷെഡ്യൂൾ പൂർത്തിയായി
X

സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'രാസ്ത ഓൺ ദി വേ' എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ഒമാനിൽ പൂർത്തിയായി. 'സക്കറിയയുടെ ഗർഭിണികൾ', 'കുമ്പസാരം', 'ഗ്രാൻഡ് ഫാദർ' എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ് അനീഷ് അൻവർ.

ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. ബി കെ ഹരി നാരായണൻ, വേണു ഗോപാൽ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ. എഡിറ്റർ- അഫ്തർ അൻവർ. മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആർട്ട്‌-വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ. സിനിമയുടെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിക്കും.

STORY HIGHLIGHTS: RASTHA ON THE WAY MOVIE STARRING SARJANO KHALID AND ANAGHA NARAYANAN FIRST SCHEDULE COMPLETED

Next Story