Top

'രണ്ട്' ഒടിടി റിലീസിന്; ഫെബ്രുവരി നാലിന് ആമസോണില്‍

2022ലെ ആദ്യ തീയേറ്റര്‍ റിലീസായി ജനുവരി ഏഴിനാണ് സിനിമ തീയേറ്ററുകളില്‍ എത്തിയത്

22 Jan 2022 9:58 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്ട് ഒടിടി റിലീസിന്; ഫെബ്രുവരി നാലിന് ആമസോണില്‍
X

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം 'രണ്ടി'ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി നാലിന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. 2022ലെ ആദ്യ തീയേറ്റര്‍ റിലീസായി ജനുവരി ഏഴിനാണ് സിനിമ തീയേറ്ററുകളില്‍ എത്തിയത്.

പൊളിറ്റിക്കല്‍ സറ്റെയര്‍ ആയ ചിത്രം സമകാലിക രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്. ബിനുലാല്‍ ഉണ്ണി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുജിത് ലാല്‍ ആണ്.

അന്ന രേഷ്മ രാജനാണ് നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Next Story