Top

'വലിയ പരസ്യങ്ങളില്ല, കണ്ടവർ പറയുന്ന വാക്കുകൾ ആണ് 21 ഗ്രാംസിന്റെ വിജയം'; രമേശ് പിഷാരടി

പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.

19 March 2022 4:35 PM GMT
ഫിൽമി റിപ്പോർട്ടർ

വലിയ പരസ്യങ്ങളില്ല, കണ്ടവർ പറയുന്ന വാക്കുകൾ ആണ് 21 ഗ്രാംസിന്റെ വിജയം; രമേശ് പിഷാരടി
X

അനൂപ് മേനോൻ നായകനായ ചിത്രം 21 ഗ്രാംസിനെ പ്രശംസിച്ച് നടനും അവതാരകനുമായ രമേശ് പിഷാരടി. സിനിമയെക്കുറിച്ച് വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. എന്നാൽ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അത് തന്നെയാണ് 21 ഗ്രാംസിന്റെ വിജയമെന്ന് രമേശ് പിഷാരടി പറയുന്നു.

'വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. സിനിമ കണ്ടു, കണ്ടവർ പറയുന്ന വാക്കുകൾ ആണ് ഈ സിനിമയുടെ വിജയം. ബിബിൻ, റെനീഷ്, അഭിനന്ദങ്ങൾ, ഒപ്പം അനൂപേട്ടനും', രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന '21 ഗ്രാംസ്' മാർച്ച് 18നാണ് റിലീസ് ചെയ്തത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയുടെ ക്ലൈമാക്സിന് ഏറെ പ്രശംസകൾ വരുന്നുണ്ട്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അഞ്ചാം പാതിര, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ത്രില്ലർ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്.

സംവിധായൻ ബിബിൻ കൃഷ്ണൻ തന്നെ ആണ് ചിത്രത്തിന്റെ കഥയും ,തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്.അനൂപ് മേനോൻ ലിയോണ ലിഷോയ് എന്നിവരെ കൂടാതെ അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

story highlights: ramesh pisharadi appreciates 21 grams movie starring anoop menon

Next Story