Top

രാം ചരൺ ഹോളിവുഡിലേക്ക് ?; ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് താരം

'കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമയിൽ പ്രവർത്തിക്കാൻ ആർക്കാണ് താത്പര്യമില്ലാത്തത്'

18 March 2023 4:25 AM GMT
ഫിൽമി റിപ്പോർട്ടർ

രാം ചരൺ ഹോളിവുഡിലേക്ക് ?; ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് താരം
X

ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ നെറുകയിലെത്തിച്ചാണ് 'ആർ ആർ ആർ' സംഘം ഓസ്കർ വേദിയിൽ നിന്ന് ഇന്ത്യൻ മണ്ണിലേക്ക് എത്തിയത്. ചരിത്രത്തിലടയാളപ്പെടുത്തിയ നേട്ടത്തിന് പിന്നാലെ മറ്റൊരു വാർത്ത കൂടി പങ്കുവെയ്ക്കുകയാണ് നടൻ രാം ചരൺ. ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചാണ് രാം ചരൺ കഴിഞ്ഞ ദിവസം പറഞ്ഞത്.

താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടൻ സൂചന നൽകിയത്. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുന്നതായി രാം ചരൺ പറഞ്ഞു. ഓസ്കറിൽ പങ്കെടുത്ത് തിരിച്ചെത്തിയ രാം ചരൺ ഡൽഹിയിൽ ഇരുപതാമത് ഇന്ത്യാ ടുഡേ കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാകില്ല എന്നും താരം കൂട്ടിച്ചേർത്തു.

കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആർക്കാണ് താത്പര്യമില്ലാത്തതെന്നും നടൻ ചോദിച്ചു.'ആർ ആർ ആർ തങ്ങളുടെ കരിയറിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്കർ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി,' നടൻ പറഞ്ഞു.

Story Highlights: Ram Charan to Hollywood?; The actor said that the talks are in progress

Next Story