Top

രജനികാന്തിന്റെ 'അണ്ണാത്തെ' വീണ്ടും ട്വിറ്റർ ട്രെൻഡിലേക്ക്; റിപ്പോർട്ട് പുറത്ത് വിട്ട് അണിയറപ്രവർത്തകർ

പെട്ടന്നുണ്ടായ ഈ ട്രെൻഡ് എങ്ങനെയാണ് എന്നും സോഷ്യൽ മീഡിയ ചോദിച്ചിരുന്നു

7 May 2022 3:03 PM GMT
ഫിൽമി റിപ്പോർട്ടർ

രജനികാന്തിന്റെ അണ്ണാത്തെ വീണ്ടും ട്വിറ്റർ ട്രെൻഡിലേക്ക്; റിപ്പോർട്ട് പുറത്ത് വിട്ട് അണിയറപ്രവർത്തകർ
X

ആവേശകരമായ വരവേൽപ്പ് നൽകിക്കൊണ്ടായിരുന്നു പ്രേക്ഷകർ ദീപാവലി ദിനത്തില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം'അണ്ണാത്തെ'യെ സ്വീകരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ഉണ്ടായ അടച്ചിടലിന് ശേഷം പുറത്തിറങ്ങിയ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയായിരുന്നു 'അണ്ണാത്തെ'. എന്നാൽ റിലീസ് കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും ചിത്രം വീണ്ടും ട്വിറ്ററിൽ ട്രെൻഡാകുകയാണ്. 'അണ്ണാത്തെ' എന്ന ഹാഷ്‌ടാഗിലാണ് ഇപ്പോൾ ചിത്രം വീണ്ടും ശ്രദ്ധ നേടുന്നത്.

പെട്ടന്നുണ്ടായ ഈ ട്രെൻഡ് എങ്ങനെയാണ് എന്നും സോഷ്യൽ മീഡിയ ചോദിച്ചിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നും പ്രതികരണം എത്തുന്നത്. ഈ കഴിഞ്ഞ വർഷം നവംബറിൽ റിലീസ് ചെയ്ത ചിത്രം ഈ വർഷം പകുതിയോടടുക്കുമ്പോൾ സിനിയമയുടെ ആകെ ഉള്ള വരുമാനം നിർമ്മാതാക്കൾ പുറത്തു വിട്ടിരുന്നു. ഒപ്പം ചിത്രത്തിനെ കുറിച്ചും വാർത്തകൾ എത്തിത്തുടങ്ങി. ഇതോടെയാണ് സിനിമ വീണ്ടും ട്രെൻഡിലെത്തുന്നത്. 'അണ്ണാത്തെ' ഇതുവരെ സമ്പാദിച്ചിരിക്കുന്നത് 150 കോടിയാണ്. അതുകൊണ്ട് തന്നെ ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറാൻ പോകുകയാണ്. പുതിയ വാർത്ത പങ്കുവച്ചു നിരവധി ആരാധകർ ചിത്രത്തിന് അഭിനന്ദനവുമായി എത്തുകയാണ്.

കേരളത്തിലും വലിയ ആഘോഷമാക്കിയാണ് ആരാധകര്‍ സിനിമയെ സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ മാത്രം 1500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കൂടുതല്‍ വിദേശ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് അണ്ണാത്തെ. വിവിധ വിദേശ രാജ്യങ്ങളിലായി 1100 സ്‌ക്രീനില്‍ ആണ് പ്രദര്‍ശിപ്പിക്കുന്ന 'അണ്ണാത്തെ'യുടെ പ്രദര്‍ശനം നടക്കുക.

സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനികാന്തിന് പുറമെ ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'അണ്ണാത്തെ'.

Story highlights: Rajinikanth's 'Annatthe' back on Twitter trend

Next Story