Top

കേരളത്തില്‍ 'കടുവ'യ്ക്ക് മികച്ച ഓപ്പണിങ്; പ്രീ റിലീസായി മാത്രം നേടിയത് 86 ലക്ഷം

8 July 2022 7:15 AM GMT
ഫിൽമി റിപ്പോർട്ടർ

കേരളത്തില്‍ കടുവയ്ക്ക് മികച്ച ഓപ്പണിങ്; പ്രീ റിലീസായി മാത്രം നേടിയത് 86 ലക്ഷം
X

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം 'കടുവ' കേരളത്തില്‍ മികച്ച ഓപ്പണിംഗ്. ആദ്യദിനത്തില്‍ നാല് കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്. പ്രീ റിലീസ് കളക്ഷന്‍ മാത്രം 86 ലക്ഷം രൂപയാണ്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഇന്നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. എട്ടില്‍ അധികം രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യും.

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച്. അഭിപ്രായപ്പെടുന്നത്. ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ആവേശം പകരുന്നതാണ്. ലാഗില്ലാതെ വളരെ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തില്‍ അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സീമ എന്നിവര്‍, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്‌റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

അതേസമയം കടുവയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. കടുവ രണ്ടാം ഭാഗം ഉണ്ടാകും. ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്. 'ജന ഗണ മന' എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. രണ്ടാം ഭാഗം റിലീസിന് മുന്‍പ് തന്നെ ഉണ്ടെന്നു പറഞ്ഞെങ്കിലും സിനിമയുടെ വിജയം തന്നെയാണ് അടുത്ത ഭാഗത്തിന് പിന്നിലെന്നും ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

Story Highlights; Prithviraj-Shaji Kailash movie Kaduva has a good opening Kerala box office

Next Story