Top

'പള്ളിക്കുന്നിലെ പുണ്യാളൻ'; മാർട്ടിനെ ഹൃദയത്തോട് ചേർത്ത് ടോവിനോ

വളരെ ചെറിയ സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട മാർട്ടിൻ എന്ന കഥാപാത്രം സിനിമയിലെ മറ്റൊരു ഹീറോ കൂടിയാണ്

15 Jan 2022 4:27 AM GMT
ഫിൽമി റിപ്പോർട്ടർ

പള്ളിക്കുന്നിലെ പുണ്യാളൻ; മാർട്ടിനെ ഹൃദയത്തോട് ചേർത്ത് ടോവിനോ
X

മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ 'മിന്നൽ മുരളി'യെ നെഞ്ചോട് ചേർത്തു വച്ച് പ്രേക്ഷകർ അഭിമാനം കൊള്ളുകയാണ്. എന്നാൽ ചിത്രത്തിൽ മുരളിയോടൊപ്പം 'പള്ളിക്കുന്നിലെ പുണ്യാളൻ' എന്ന നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച ജെയ്‌സന്റെ പിതാവ് മാർട്ടിനെ ഇപ്പോൾ ഓർക്കുകയാണ് ടോവിനോ. ചെറിയ സ്‌ക്രീൻ സ്‌പേസ് ആയിരുന്നു മാർട്ടിന് ഉണ്ടായിരുന്നതെങ്കിലും, അദ്ദേഹം എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എന്നാണ് ടോവിനോ പറയുന്നത്. മാർട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ടോവിനോ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരിക്കുന്നത്.

''ചെറിയ സ്‌ക്രീൻ സ്‌പേസ് ആയിരുന്നു മാർട്ടിന് ഉണ്ടായിരുന്നതെങ്കിലും, അദ്ദേഹം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു കഥാപാത്രമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കഥാപാത്രത്തിലൂടെ പകരാൻ ആവശ്യമായ സമചിത്തതയും ഊഷ്മളതയും തീർച്ചയായും ഞാൻ എക്കാലവും വിലമതിക്കുന്ന ഒരു പഠനാനുഭവമായിരുരിക്കും''

വളരെ ചെറിയ സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട മാർട്ടിൻ എന്ന കഥാപാത്രം സിനിമയിലെ മറ്റൊരു ഹീറോ കൂടിയാണ്. ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു തുടക്കം മുതലേ 'മിന്നൽ മുരളി'ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംഷനിറഞ്ഞതും എന്നാൽ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിർത്തുന്നതുമായ സിനിമ 'മിന്നൽ മുരളി' തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.

Next Story

Popular Stories