Top

'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

അറേബ്യൻ പ്രീമിയറായാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുക.

15 Nov 2021 7:18 AM GMT
ഫിൽമി റിപ്പോർട്ടർ

പക റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
X

നവാഗത സംവിധായകൻ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പക (റിവർ ഓഫ് ബ്ലഡ്) റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ. അറേബ്യൻ പ്രീമിയറായാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുക. ഡിസംബർ 6 മുതൽ 12 വരെ ആണ് ചലച്ചിത്ര മേള അരങ്ങേറുക.

ഇതിന് മുൻപ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡിസ്കവറി വിഭാഗത്തിൽ വേൾഡ് പ്രീമിയർ ആയും, പിങ്ക്യാവോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ പ്രീമിയർ ആയും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. എൻഎഫ്ഡിസി വർക്ക് ഇൻ പ്രോ​ഗ്രസ് ലാബിൽ മികച്ച ചിത്രമായി പക തിരഞ്ഞെടുക്കപ്പെട്ടു

ബോളിവുഡ് സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ അനുരാഗ് കശ്യപും, രാജ് രച കൊണ്ടയും ചേർന്ന് നിർമിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അർജുൻ കപൂർ അടക്കമുള്ള ബോളീവുഡ് താരങ്ങൾ പകയുടെ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Next Story