Top

ദുരൂഹതയുണര്‍ത്തി റസൂല്‍ പൂക്കുട്ടി ചിത്രം 'ഒറ്റ'; പോസ്റ്റര്‍ പങ്കുവച്ച് എ ആര്‍ റഹ്മാന്‍

ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, അര്‍ജുന്‍ അശോകന്‍, ശോഭന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

2 May 2022 4:10 PM GMT
ഫിൽമി റിപ്പോർട്ടർ

ദുരൂഹതയുണര്‍ത്തി റസൂല്‍ പൂക്കുട്ടി ചിത്രം ഒറ്റ; പോസ്റ്റര്‍ പങ്കുവച്ച് എ ആര്‍ റഹ്മാന്‍
X

റസൂല്‍ പൂക്കുട്ടിയുടെ സംവിധാനം ചെയ്യുന്ന 'ഒറ്റ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എ ആര്‍ റഹ്മാന്‍ ആണ് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. ഏറെ ദുരഹതയുണര്‍ത്തുന്ന ആകാംഷ സൃഷ്ടിക്കുന്നുന്നതാണ് പോസ്റ്റര്‍.

ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, അര്‍ജുന്‍ അശോകന്‍, ശോഭന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കിരണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചില്‍ഡ്രന്‍ റീയൂണൈറ്റഡ് എല്‍എല്‍പിയും റസൂല്‍ പൂക്കുട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് എം ജയചന്ദ്രനാണ്.

സിയാന്‍ ശ്രീകാന്ത് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-അറോമ മോഹന്‍, വി ശേഖര്‍, അസോസിയേറ്റ് ഡയറക്ടര്‍-ഉദയ് ശങ്കര്‍, ചന്ദ്ര ബോസ്, ആര്‍ട്ട് ഡയറക്ടര്‍; സിറിള്‍ കുരുവിള, വസ്ത്രാലങ്കാരം; സമീറ സനീഷ്

Story Highlights; otta movie motion poster

Next Story