Top

'നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുന്നവനാണ് ഹീറോ'; 'പവർ സ്റ്റാർ' ഫസ്റ്റ് ലുക്ക്

ഡെന്നിസ് ജോസഫിന്റേതാണ് തിരക്കഥ. റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

1 Jun 2022 3:19 PM GMT
ഫിൽമി റിപ്പോർട്ടർ

നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുന്നവനാണ് ഹീറോ; പവർ സ്റ്റാർ ഫസ്റ്റ് ലുക്ക്
X

ബാബു ആന്റണി നായകനാകുന്ന ചിത്രം 'പവർ സ്റ്റാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബാബു ആന്റണി, അബു സലിം തുടങ്ങിയവർ നിൽക്കുന്ന പോസ്റ്ററിന് 'നഷ്ടപ്പെട്ടുപോയെതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ' എന്നാണ് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഒമർ ലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'ഒരുപാട്‌ നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട്‌ പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു', പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ഒമർ ലുലു കുറിച്ചു.


പത്ത് വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി തിരിച്ചെത്തുന്ന ചിത്രം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡെന്നിസ് ജോസഫിന്റേതാണ് തിരക്കഥ. റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

ഡിഓപി സിനു സിദ്ധാർഥ്, ആക്ഷൻ മാസ്റ്റർ ദിനേശ് കാശി , എഡിറ്റിംഗ് ജോൺ കുട്ടി, സ്പോട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ നായർ, ആർട്ട് ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യും ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ എക്സികുട്ടീവ് ഗിരീഷ് കറുവാന്തല, മാനേജർ മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ് അജ്മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിയ സന, റൊമാരിയോ പോൾസൺ, ഷിഫാസ്, ഷിയാസ്, ടൈറ്റിൽ ഡിസൈൻ ജിതിൻ ദേവ് എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

story highlights: omar lulu movie power star starring babu antony first look poster released

Next Story