Top

'ഹൃദയാഘാതമല്ല ചെറിയ നെഞ്ചുവേദന മാത്രം'; ചിയാൻ സുഖമായിരിക്കുന്നുവെന്ന് ധ്രുവ് വിക്രം

വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കും

8 July 2022 12:54 PM GMT
ഫിൽമി റിപ്പോർട്ടർ

ഹൃദയാഘാതമല്ല ചെറിയ നെഞ്ചുവേദന മാത്രം; ചിയാൻ സുഖമായിരിക്കുന്നുവെന്ന് ധ്രുവ് വിക്രം
X

ചെന്നൈ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രമിന്റെ ആരോഗ്യ നില തൃപ്തികരം. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിക്രമിന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കിയത്. ഹൃദയാഘാതം അനുഭവപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്നും ചിയാൻ സുഖമായി ഇരിക്കുന്നുവെന്നും വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രം സോഷ്യൽ മീഡിയ പോസ്റ്റുലൂടെ അറിയിച്ചു.


വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കും എന്നും ധ്രുവ് കുറിച്ചു. വിക്രമിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തിയത്. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരം ചികിത്സ തേടിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ അടക്കം വിക്രമിന് ഹൃദയാഘാതമാണ് എന്ന വാർത്തകൾ ആദ്യം പുറത്തു വിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയിൽ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ 'പൊന്നിയിൻ സെൽവന്റെ ടീസർ ലോഞ്ചിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.

Story highlights: 'Not a heart attack just a little chest pain'; Dhruv Vikram said that Chiyan is fine

Next Story