Top

'ഇവരാരും പത്രം വായിക്കാറില്ല, എട്ടുവീട്ടില്‍ പിള്ളമാരുടെ സംസാരം'; ഐസിസിയെ 'അമ്മ' ഐസാക്കിയെന്ന് ഹരീഷ് പേരടി

'ഇപ്പോഴും കോടമ്പാക്കം സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ഞങ്ങളാണ് സിനിമ കണ്ടുപിടിച്ചതെന്നും ഞങ്ങളാണ് ഈ സിനിമയിലെ രാജാക്കന്മാരെന്നും സ്വയമേ പ്രഖ്യാപിച്ചുകൊണ്ട് ഒരു ഉളുപ്പുമില്ലാതങ്ങനെ ഇരുന്ന് പൊതു സമൂഹത്തോട് ശർദ്ദിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്'

3 May 2022 2:08 PM GMT
ഫിൽമി റിപ്പോർട്ടർ

ഇവരാരും പത്രം വായിക്കാറില്ല, എട്ടുവീട്ടില്‍ പിള്ളമാരുടെ സംസാരം; ഐസിസിയെ അമ്മ ഐസാക്കിയെന്ന് ഹരീഷ് പേരടി
X

താര സംഘടന ഒരു കാലത്തും നന്നാവാൻ സാധ്യതയില്ലെന്ന് ഹരീഷ് പേരാടി. സംഘടനി നന്നാവും എന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചിരുന്നത്, പക്ഷെ ഇനി ഈ പ്രതീക്ഷയ്ക്ക് ഒരു അർത്ഥവുമില്ല എന്നാണ് തനിക്ക് തോന്നുന്നത് എന്നും ഹരീഷ് പേരാടി പറഞ്ഞു. കഴിഞ്ഞ ദിവസം മണിയൻ പിള്ള രാജു നടിമാരുടെ രാജിയെ കുറിച്ച് പറഞ്ഞത് ഒരാൾ പോയാൽ പകരം ഒരാൾ വരുമെന്നാണ് എന്നും ആ സംസാരം എട്ടുവീട്ടിൽ പിള്ളമാർ പറയുന്ന വർത്തനാമാണ് എന്നും റിപ്പോർട്ടർ ടിവിയുടെ ത്രീ പിഎം ഡിബേറ്റിൽ പറഞ്ഞു.

മാല പാർവതി രാജി വയ്ക്കുന്നതിന് തൊട്ടു മുൻപ് തന്നെ സംഘടന പുറത്തുവിട്ട പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഞാൻ എഴുതുകയുണ്ടായി. കാരണം ഒളിവിൽ കഴിയുന്ന ആളോട് കത്ത് വാങ്ങുകയാണ് ചെയ്തത്. അങ്ങനെ ആണെങ്കിൽ കത്തെവിടെ നിന്ന് വാങ്ങി എന്ന് പോലീസ് അന്വേഷിച്ചാൽ വിജയ് ബാബുവിനെ കണ്ടെത്താൻ കഴിയുമല്ലോ. ഇവരൊക്കെയാണ് നമ്മുടെ നേതൃത്വം എന്ന് പറയുമ്പോൾ തല താഴ്ത്തി നടക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത് എന്ന് ഹരീഷ് പ്രതികരിച്ചു.

ഹരീഷ് പേരടി പറഞ്ഞത്

താര സംഘടന ഒരു കാലത്തും നന്നാവാൻ സാധ്യതയില്ല. നന്നാവും എന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇനി ഈ പ്രതീക്ഷയ്ക്ക് ഒരു അർത്ഥവുമില്ല എന്നാണ് തോന്നുന്നത്. കാരണം, മാല പാർവതി രാജി വയ്ക്കുന്നതിന് തൊട്ടു മുൻപ് തന്നെ സംഘടന പുറത്തുവിട്ട പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഞാൻ എഴുതുകയുണ്ടായി. കാരണം ഒളിവിൽ കഴിയുന്ന ആളോട് കത്ത് വാങ്ങുകയാണ് ചെയ്തത്. അങ്ങനെ ആണെങ്കിൽ കത്തെവിടെ നിന്ന് വാങ്ങി എന്ന് പോലീസ് അന്വേഷിച്ചാൽ വിജയ് ബാബുവിനെ കണ്ടെത്താൻ കഴിയുമല്ലോ. ഇവരൊക്കെയാണ് നമ്മുടെ നേതൃത്വം എന്ന് പറയുമ്പോൾ തല താഴ്ത്തി നടക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത്. കാരണം നമ്മളൊക്കെ ഈ സാമൂഹിക വിഷയങ്ങളിൽ പ്രതികരിച്ചും നാടകം കളിച്ചും ഒക്കെ വന്ന ആളുകളാണ്. അപ്പോൾ ഇതിനുള്ളിൽ ഒരു ലക്ഷം രൂപയും നൽകി സംഘടനയിൽ കയറി വന്നത് അബദ്ധമായി എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ്.

ഇന്നലെ മണിയൻപിള്ള രാജു ചേട്ടൻ പറഞ്ഞത് ഒരാൾ പോയാൽ പകരം ഒരാൾ വരുമത്രെ. എട്ടുവീട്ടിൽ പിള്ളമാർ പറയുന്ന വർത്തനമാണത്. ഇവരാരും പത്രം വായിക്കില്ല എന്ന് തോന്നുന്നു. ചരമ കോളങ്ങളും സിനിമ കോളങ്ങളും മാത്രം വായിച്ചു പോകുകയാണോ എന്ന് സംശയമുണ്ട്. കാരണം, ഇവരൊക്കെ ആദരാഞ്ജലികളും സിനിമയുടെ വാർത്തകളും മാത്രമാണ് പങ്കുവയ്ക്കുന്നത്. അല്ലാതെ പൊതു സമൂഹവുമായി ബന്ധപ്പെട്ട ഒന്നും പങ്കുവയ്ക്കുന്നതായി ഞാൻ കാണാറില്ല.

ഐസിസി എന്ന കമ്മിറ്റി ഉണ്ടാകുന്നത് വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്. അതിനു ശേഷം ആ കമ്മിറ്റിയെ തന്നെ നോക്കുകുത്തിയാക്കുകയും ഞങ്ങളൊക്കെ എന്ത് പറഞ്ഞാലും ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അവരാണ് എന്ന് ഓരോ ദിവസവും അടിവരയിട്ടു പറയുകയാണ്. ഐസിസി ഒരു ഐസ് ആക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടാക്കിയെടുത്ത ഒരു കമ്മിറ്റിയെ യാതൊരു വിധ വിലയും കൽപ്പിക്കാതെ ഇപ്പോഴും കോടമ്പാക്കം സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ഞങ്ങളാണ് സിനിമ കണ്ടുപിടിച്ചതെന്നും ഞങ്ങളാണ് ഈ സിനിമയിലെ രാജാക്കന്മാരെന്നും സ്വയമേ പ്രഖ്യാപിച്ചുകൊണ്ട് ഒരു ഉളുപ്പുമില്ലാത്തങ്ങനെ ഇരുന്ന് പൊതു സമൂഹത്തോട് ശർദ്ദിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

ഇതിനു മുന്നേ സംഘടനയിൽ നിന്ന് ഇറങ്ങി പോയ രണ്ട് മൂന്നു പേരുണ്ട്. നമുക്ക് പലപ്പോഴും അവരോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ യോജിക്കാവുന്ന ഒരുപാട് സ്ഥലങ്ങളുണ്ടല്ലോ. ഡബ്ല്യൂസിസി പോലൊരു സംഘടന കൃത്യമായ നിലപാടെടുത്ത് മുൻപോട്ട് പോകുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിൽ നിന്ന് കൊണ്ട് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത്, പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്താണ് എന്ന് അവർക്കറിയാം.

എന്നോ പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളിൽ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യിൽ തന്നെയാണ് സംഘടന. ഏതെങ്കിലും ഒരു വ്യക്തിയുടെ കയ്യിലല്ല. ആ കൂട്ടമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അതിലുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാബുരാജിനെ ഇവർക്കിടയിൽപെടുത്താൻ കഴിയില്ല. പക്ഷെ മറ്റു ചില ആളുകൾ ഉണ്ട്. അവരുടെ നിലപാടുകളാണ് ഇവിടെ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കിൽ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്‌ക്കേണ്ടി വരില്ല. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ബോധം ഉണ്ടാകുകയും കരണവന്മാർക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത്? അതാണ് അന്വേഷിക്കേണ്ടത്.

ഇതൊന്നും ആരെയും ബാധിക്കാൻ പോകുന്നില്ല. ഇവരുടെ കയ്യിലാണ് സിനിമ എന്ന് നമുക്ക് വെറുതെ തോന്നുന്നത്. ഇവരുടെ കയ്യിലൊന്നുമല്ല സിനിമ. കൃത്യമായ ഒരു രാഷ്ട്രീയമുള്ള സ്പീഡ് പിടിച്ച ഒരു വണ്ടിയാണ് മലയാള സിനിമ. ആ സിനിമയെ ഇവർ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രമേ ഒള്ളു. എല്ലാവരും മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇത് ഞാൻ മാത്രം പറയേണ്ട കാര്യമല്ല. എല്ലാവരും ഒരുമിച്ചെടുക്കേണ്ട തീരുമാനമാണ്.

Story highlights: 'None of them read the newspaper; AMMA made ICC to ice, says Hareesh Peradi

Next Story