നിവിൻ - റോഷൻ ആൻഡ്രൂസ് സിനിമയുടെ ഷൂട്ടിങ്ങ് പൂർത്തിയായി; പാക്കപ്പ് വിശേഷങ്ങളുമായി സൈജു കുറുപ്പ്
സിജു വിൽസൻ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
14 July 2022 9:47 AM GMT
ഫിൽമി റിപ്പോർട്ടർ

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. രണ്ട് മാസം നീണ്ടു നിന്ന ചിത്രീകരണം മൈസൂരിലാണ് പൂർത്തിയായത്. സൈജു കുറുപ്പാണ് പാക്കപ്പ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
'റോഷൻ ആൻഡ്രൂസ് - നിവിൻ പോളി സിനിമയുടെ ചിത്രീകരണം മൈസൂരിൽ പൂർത്തിയായി. സിനിമ മൈസൂർ, ബാംഗ്ലൂർ, ചിത്രദുർഗ, സുന്ദർ, ഹോസ്‌പേട്ട് എന്നിവിടങ്ങളിൽ വിപുലമായി ചിത്രീകരിച്ചു. രണ്ട് മാസത്തോളം നീണ്ട ഷൂട്ടിംഗ് യാത്ര ഇന്ന് രാവിലെ അവസാനിച്ചു. ദൈവം അനുഗ്രഹിക്കട്ടെ', സൈജു കുറുപ്പ് കുറിച്ചു.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം. സിജു വിൽസൻ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ആർ ദിവാകർ.
story highlights: nivin pauly and roshan andrews movie shooting completed