Top

'മുഗ്ദ'യായി അനുപമ: 'കാർത്തികേയ 2' ക്യാരക്ടർ പോസ്റ്റർ

ചിത്രം ജുലൈ 22ന് തിയേറ്ററുകളിൽ എത്തും.

11 Jun 2022 7:27 AM GMT
ഫിൽമി റിപ്പോർട്ടർ

മുഗ്ദയായി അനുപമ: കാർത്തികേയ 2 ക്യാരക്ടർ പോസ്റ്റർ
X

നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയ-2 ൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കോർത്തിണക്കിയ മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. മലയാളി താരം അനുപമ പരമേശ്വരൻ ചിത്രത്തിൽ 'മുഗ്ദാ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ചിത്രത്തിലെ ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അനുപം ഖേർ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ മറ്റ് പ്രധാന കഥാപാത്രങ്ങളും പോസ്റ്ററിൽ ഉണ്ട്.

വിജയ ചിത്രം കാർത്തികേയയുടെ രണ്ടാം ഭാഗമായി എത്തുന്ന കാർത്തികേയ-2 പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് നിർമിക്കുന്നത്.

2022 ജൂലൈ 22ന് ലോകമെമ്പാടും തിയേറ്റർ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ എന്നിവർക്ക് പുറമേ ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കാലഭൈരവ ആണ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കാർത്തിക് ഘട്ടമനേനി.

Story highlights: karthikeya 2 character posters released

Next Story