Top

'നെഗറ്റീവ് എന്ന വാക്ക് പോസറ്റീവ് എന്നും അർഥമാക്കാം '; കൊവിഡ് ഭേദമായെന്ന് കീർത്തി സുരേഷ്

ജനുവരി 11 നാണ് കീർത്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്

18 Jan 2022 6:34 AM GMT
ഫിൽമി റിപ്പോർട്ടർ

നെഗറ്റീവ് എന്ന വാക്ക്  പോസറ്റീവ് എന്നും അർഥമാക്കാം  ; കൊവിഡ് ഭേദമായെന്ന് കീർത്തി സുരേഷ്
X

നടി കീർത്തി സുരേഷ് കൊവിഡിൽ നിന്ന് മുക്തയായി. താരം തന്നെയാണ് സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നെഗറ്റീവ് എന്നത് ഇപ്പോൾ ഒരു പൊസീറ്റീവ് കാര്യമാകുന്നു എന്നാണ് കീർത്തി പറയുന്നത്. ' 'നെഗറ്റീവ് എന്ന വാക്ക് പോസറ്റീവ് എന്നും അർഥമാക്കാം. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാട് നന്ദി. പൊങ്കലും സംക്രാന്തിയും നന്നായി ആഘോഷിച്ചെന്നു കരുതുന്നു''.

ജനുവരി 11 നാണ് കീർത്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താരം തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നാണ് പറഞ്ഞത്. എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടു എന്നും വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീർത്തി സുരേഷ് പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂവെന്നായിരുന്നു കീർത്തി ആരാധകരെ അറിയിച്ചു.

'ഇതുവരെ വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് സ്വീകരികാണാമെന്നും അഭ്യർത്ഥിക്കുന്നു. 'ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകൾ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും കീർത്തി സുരേഷ് കുറിപ്പിൽ പറഞ്ഞിരുന്നു. 'ഗുഡ് ലക്ക് സഖി'യാണ് ഇനി പ്രദർശനത്തിനെത്താനുള്ള കീർത്തി സുരേഷിന്റേ ചിത്രം. മഹേഷ് ബാബു നായകനാകുന്ന ചിത്രം 'സർകാരു വാരി പാട്ട'യിലും കീർത്തിയാണ് നായിക. '

Next Story