Top

സ്വീഡിഷ്, ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയില്‍ തിളങ്ങാന്‍ 'നായാട്ട്'

കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ ജനശ്രദ്ധ നേടിയിരുന്നു

13 Oct 2021 10:52 AM GMT
ഫിൽമി റിപ്പോർട്ടർ

സ്വീഡിഷ്, ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയില്‍ തിളങ്ങാന്‍ നായാട്ട്
X

20ാമത് സ്വീഡിഷ് അന്താരാഷ്ട്ര ചലചിത്രമേളയിലേക്കും ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ട് മാര്‍ട്ടിന്‍ പ്രക്കാട്ട് ചലചിത്രം നായാട്ട്. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ ജനശ്രദ്ധ നേടിയിരുന്നു.

ഏപ്രില്‍ എട്ടിനായിരുന്നു ചിത്രം നായാട്ട് തീയേറ്ററുകളില്‍ എത്തിയത്. പിന്നീട് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ഒടിടി റിലീസായി എത്തുകയായിരുന്നു. ഒടുവില്‍ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സിനിമ റീമേക്കിന് ഒരുങ്ങുകയാണ്.

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി. ഗോള്‍ഡ് കോയിന്‍സ് പിക്‌ചേര്‍സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Popular Stories

    Next Story