ഒമിക്രോൺ വ്യാപനം; നാരദനും റിലീസ് മാറ്റി
നേരത്തെ ദുൽഖർ സൽമാൻ നായകന ചിത്രം സല്യൂട്ടും റിലീസ് തീയതി മാറ്റിയിരുന്നു.
14 Jan 2022 2:52 PM GMT
ഫിൽമി റിപ്പോർട്ടർ

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തെ നാരദന്റെ റിലീസ് മാറ്റി. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. നേരത്തെ ദുൽഖർ സൽമാൻ നായകന ചിത്രം സല്യൂട്ടും റിലീസ് തീയതി മാറ്റിയിരുന്നു.
ജനുവരി 26നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായിക.അന്ന ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാരദന്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.
മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്നു എന്ന പ്രത്യേകകൂടിയുണ്ട് നാരദന്. ആഷിഖ് അബുവും റീമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, ഷറഫുദ്ദീന്, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.