'കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേശം'; തമിഴ് ഗ്രാമീണ നായകനായി മമ്മൂട്ടി, 'നന്‍പകല്‍ നേരത്ത് മയക്കം' പുതിയ സ്റ്റില്‍
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
16 Nov 2022 11:14 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളം സിനിമാ പ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിന്റെ 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. ചിത്രത്തിന്റെ പുതിയ സ്റ്റില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മമ്മൂട്ടിയും സഹ അഭിനേതാക്കളും നടന്നുവരുന്നതാണ് സ്റ്റിൽ. തമിഴ് ഗ്രാമീണ പശ്ചാത്തലമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഓരോ കഥാപാത്രത്തിലേക്കുള്ള നടന്റെ പരകായ പ്രവേശം ഇവിടെയും കാണാം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.
story highlights: nanpakal nerath mayakkam mammootty new still gone viral